മിനി ബാനര്‍ജിയും സൗമ്യ ബാലഗോപാലും ഗോശാലയില്‍ ഇന്ന് മോഹിനിയാട്ടം അവതരിപ്പിക്കും

പെരിയ: ബേക്കല്‍ ഗോകുലം ഗോശാലയില്‍ നടന്നു വരുന്ന ശ്രീകൃഷ്ണ ജയന്തി ആഘോഷത്തില്‍ ദൂരദര്‍ശന്‍ ഗ്രേഡഡ് കലാകാരന്മാരായ മിനി ബാനര്‍ജിയും വൈകുന്നേരം ആറ് മുതല്‍ മോഹിനിയാട്ടം അവതരിപ്പിക്കും. മിനി ബാനര്‍ജിയുടെ മോഹിനിയാട്ടത്തിന് പിന്നണിയില്‍ പാടാന്‍ സനാതന്‍ ഷേണായ്, പുല്ലാങ്കുഴലില്‍ പരമേശ്വരന്‍ , ഇടക്കയില്‍ കൃഷ്ണദാസ് ത്രിപ്പൂണിത്തുറ, മദ്ദളത്തില്‍ അരുണ്‍ കൃഷ്ണദാസ് എന്നിവരുണ്ടാകും. സൗമ്യ ബാലഗോപാലിന്റെ മോഹിനിയാട്ടത്തില്‍ ഗുരുവായൂര്‍ ഭാഗ്യലക്ഷ്മി പിന്നണിയില്‍ പാടും നട്ടുവാംഗത്തില്‍ കലാമണ്ഡലം കാര്‍ത്തിക ഹരികൃഷ്ണന്‍ , വയലിന്‍ സുരേഷ് നമ്പൂതിരി, മൃദംഗത്തില്‍ കലാമണ്ഡലം ശ്രീരംഗ് എന്നിവരും പക്കമേളമൊരുക്കും

 

error: Content is protected !!