മടിയന്‍ കൂലോം നവീകരണ പുനപ്രതിഷ്ഠ ബ്രഹ്മ കലശ മഹോത്സവം: അഞ്ചാം ദിവസം വിവിധ പരിപാടികള്‍ നടന്നു

കാഞ്ഞങ്ങാട്: ഏപ്രില്‍ 17മുതല്‍ 23 വരെ നടന്നുവരുന്ന മടിയന്‍ കൂലോം ക്ഷേത്രപാലക ക്ഷേത്ര നവീകരണ പുനപ്രതിഷ്ഠ ബ്രഹ്മ കലശ മഹോത്സവത്തിന്റെ ആറാം ദിവസമായ ഏപ്രില്‍ 22ന് ബുധനാഴ്ച രാവിലെ ഗണപതി ഹോമവും തുടര്‍ന്ന് വിവിധ താന്ത്രിക കര്‍മ്മങ്ങളും ഉച്ചയ്ക്ക് 12 മണിക്ക് കുറുന്തൂര്‍ ഭജന സമിതിയുടെ ഭജനയും തുടര്‍ന്ന് അന്ന പ്രസാദ വിതരണവും നടന്നു . വൈകിട്ട് മടിയന്‍ ശ്രീധര മാരാര്‍, പുല്ലൂര്‍ മോഹനന്‍ മാരാര്‍ എന്നിവരുടെ ഇരട്ട തായമ്പക അരങ്ങേറി . തുടര്‍ന്ന് വൈഗ രൂപേഷിന്റെ കഥകളിയും വൈഗ ലക്ഷ്മി യുടെ ഓട്ടന്‍തുള്ളലും നടന്നു രാത്രി എട്ടുമണിക്ക് വെള്ളിക്കോത്ത് സ്വരാത്മിക ഭജന്‍സിന്റെഭജനയും 9 മണിക്ക് നോര്‍ത്ത് കോട്ടച്ചേരി നൃത്താഞ്ജലി നൃത്ത വിദ്യാലയത്തിന്റെ അരങ്ങേറ്റവും നൃത്ത നൃത്തങ്ങളും നടന്നു . ഏപ്രില്‍ 23ന് വ്യാഴാഴ്ച രാവിലെ 7. 34 മുതല്‍ 9.39 വരെയുള്ള പുണര്‍തം രണ്ടാം കാലില്‍ ഇടവം രാശി മുഹൂര്‍ത്തത്തില്‍ ദേവ പ്രതിഷ്ഠാ കര്‍മ്മം നടക്കും. പിന്നീട് അനുബന്ധ കലശാഭിഷേക ചടങ്ങുകളും നടക്കും. തുടര്‍ന്ന് മടിയന്‍ നാരായണ മാരാരും കേരളത്തിലെ പ്രഗല്‍ഭരായ 51 വാദ്യകലാകാരന്മാരും അണിനിരക്കുന്ന അതിഗംഭീരമായ പ്രമാണത്തില്‍ പഞ്ചാരിമേളം അരങ്ങേറും. 11മണിക്ക് മടിയന്‍ നാരായണ മാരാര്‍ക്ക് ക്ഷേത്രം തന്ത്രി ശ്രീധരന്‍ വാരിക്കാട്ട് തായര്‍ പട്ടും വളയും ആചാരപേരും നല്‍കി ആദരിക്കും. തുടര്‍ന്ന് അനുമോദന സദസ്സ് നടക്കും. ക്ഷേത്ര നവീകരണ കമ്മിറ്റി ചെയര്‍മാന്‍ കെ. വേണുഗോപാലന്‍ നമ്പ്യാര്‍ അധ്യക്ഷത വഹിക്കും. വാദ്യരത്‌നം മടിക്കൈ ഉണ്ണികൃഷ്ണ മാരാര്‍ നാരായണ മാരാറെ പരിചയപ്പെടുത്തും. ഡോക്ടര്‍ വാദ്യ പ്രവീണ്‍ ചെറുതാഴം കുഞ്ഞിരാമ മാരാര്‍ നാരായണ മാരാറെ പൊന്നാട അണിയിക്കും. ആഘോഷ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ തോക്കാനം ഗോപാലന്‍ ഉപഹാര വിതരണം നടത്തും. ക്ഷേത്ര നിര്‍മ്മാണ കമ്മിറ്റി ചെയര്‍മാന്‍ പി. ബാലകൃഷ്ണന്‍ വെള്ളിക്കോത്ത് കീര്‍ത്തി സമര്‍പ്പണം നടത്തും. കെ. വി. അശോകന്‍, പി. വിജയന്‍, എ. വി. പവിത്രന്‍, രാജന്‍ പാലക്കി, രാജേഷ് തൃക്കണ്ണാട്, സുരേഷ് ചന്തയില്‍,റിജേഷ് മടിയന്‍, എ. കൃഷ്ണന്‍ എന്നിവര്‍ ആശംസ അറിയിക്കും. കൊട്ടില ഉണ്ണികൃഷ്ണമാരാര്‍ നീലേശ്വരം നന്ദി അറിയിക്കും. തുടര്‍ന്ന് സ്വരാമൃത് നക്ടര്‍ ഓഫ് മ്യൂസിക് നോട്‌സ് ഭജന അവതരിപ്പിക്കും. 12. 30ന് അന്നപ്രസാദ വിതരണം നടക്കും. നവീകരണ പുനപ്രതിഷ്ഠ ബ്രഹ്മ കലശ മഹോത്സവ പരി സമാപ്തിയുടെ ഭാഗമായി ക്ഷേത്രത്തില്‍ മെയ് മൂന്നിന് വൈകുന്നേരം ആറുമണിക്ക് ലക്ഷം ദീപം സമര്‍പ്പണം നടത്തും

 

error: Content is protected !!