വിജയന്‍ കാട്ടുകുളങ്ങരക്ക് ‘നവഭാവന കലാശ്രീ’ പുരസ്‌കാരം

കാഞ്ഞങ്ങാട്: നിരവധി ഭക്തിഗാന ആല്‍ബങ്ങളുടെ രചയിതാവും നാടകനടനുമായ വിജയന്‍ കാട്ടുകുളങ്ങരക്ക്
തിരുവനന്തപുരം നവഭാവന ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ‘നവഭാവന കലാശ്രീ’ പുരസ്‌കാരം. മെയ് 9 ന് ഉച്ചക്ക് 1 മണി മുതല്‍ തിരുവനന്തപുരം ശ്രീ സ്വാതി തിരുന്നാള്‍ സംഗീതസഭ (കാര്‍ത്തിക തിരുന്നാള്‍ തിയേറ്റര്‍) വച്ച് സംവിധായകന്‍ കമല്‍ പുരസ്‌കാരം സമ്മാനിക്കും. ക്ഷേത്രങ്ങള്‍ക്കായി പുണ്യാഹം, ചുറ്റുവിളക്ക്, വഴിപാട്, താംബൂലം, മേലേരി, കനകാംബിക, നിറ പൊങ്കാല, കാര്‍ത്തികവിളക്ക്, പത്മദളം, തങ്ക വിളക്ക് തുടങ്ങിയ ഭക്തിഗാനങ്ങളും മൈന ,മഞ്ചാടിക്കുന്ന് എന്നി നാടന്‍ പാടും, ഉറഞ്ഞാട്ടം, ബാക്കി എന്നീ ഷോട്ട് ഫിലിമുകള്‍ക്കും ഗാനങ്ങള്‍ രചിച്ചിട്ടുണ്ട്. കഴിഞ്ഞ 20 വര്‍ഷമായി പ്രവാസിയായ വിജയന്‍ ജോലിയില്‍ കിട്ടുന്ന ഇടവേളകളിലാണ് ഗാനങ്ങള്‍ രചിക്കുന്നത്.

 

error: Content is protected !!