ദിലീപ് കുമാര്‍ മുഖര്‍ജി അനുസ്മരണം: സംസ്ഥാന വൈസ് പ്രസിഡണ്ട് സി.പി. നരേന്ദ്രന്‍ ഉത്ഘാടനം ചെയ്തു

അമ്പലത്തറ: ഗ്രാമീണ ബേങ്ക് ജീവനക്കാരുടെ സംഘടനാ നേതാവ് ദിലീപ് കുമാര്‍ മുഖര്‍ജിയെ അമ്പലത്തറ സ്‌നേഹവീട്ടില്‍ വെച്ച് അനുസ്മരിച്ചു. കേരള ഗ്രാമീണ്‍ ബേങ്ക് റിട്ടയറീസ് ഫോറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അമ്പലത്തറ സ്‌നേഹ വീട്ടില്‍ നടത്തിയ അനുസ്മരണ ചടങ്ങ് സംസ്ഥാന വൈസ് പ്രസിഡണ്ട് സി.പി. നരേന്ദ്രന്‍ ഉത്ഘാടനം ചെയ്തു. കെ. ജി. ബി. ആര്‍. എഫ് ജില്ലാ പ്രസിഡണ്ട് എ. കരുണാകരന്‍ നായര്‍ അദ്ധ്യക്ഷനായി.
കെ.പി.രാഘവന്‍ നമ്പ്യാര്‍, കെ.മാധവന്‍, ഭാരതി , എം. ദാമോദരന്‍, എ.വിജയന്‍ നായര്‍ മുനീസ അമ്പലത്തറ,
അമ്പലത്തറ കുഞ്ഞികൃഷ്ണന്‍ സംസാരിച്ചു. ജില്ലാ കമ്മിറ്റി അംഗം പി. അപ്പക്കുഞ്ഞി സ്വാഗതവും, ജില്ലാ സെക്രട്ടറി വി. രാഘവന്‍ നന്ദിയും പറഞ്ഞു.

 

error: Content is protected !!