കാസര്‍കോട്: എബിവിപി കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ എസ്.എസ്.എല്‍. സി ,പ്ലസ് ടു പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികള്‍ക്കായി ‘കലാം എക്‌സലന്‍സ് അവാര്‍ഡ്’ നല്‍കി. കാസര്‍കോട് നടന്ന പരിപാടി കാജല്‍ രാജു ഐ.എ.എസ് ഉദ്ഘാടനം ചെയ്തു. എബിവിപി സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം കെ.എസ്. യദുകൃഷ്ണന്‍ മുഖ്യഭാഷണം നടത്തി. എബിവിപി ജില്ലാ സെക്രട്ടറി എം.എം. ശിവരൂപ് അധ്യക്ഷനായി. ജില്ലാ സമിതി അംഗങ്ങളായ ഹര്‍ഷിനി മായിപാടി, കെ. സുമന്‍ എന്നിവര്‍ സംസാരിച്ചു.
