കാഞ്ഞങ്ങാട്: ലോകകപ്പ് ഫുട്‌ബോള്‍ ആവേശം നെഞ്ചിലേറ്റി കൊണ്ട് കെ. ജി. ഒ. എ. കാസര്‍കോട് ജില്ലാ കമ്മിറ്റി തേജസ്വിനി സാംസ്‌കാരിക വേദി നേതൃത്വത്തില്‍ സൗഹൃദ ഫുട്‌ബോള്‍ മത്സരം സംഘടിപ്പിച്ചു. കാഞ്ഞങ്ങാട് വെച്ച് നടന്ന മത്സരം സന്തോഷ് ട്രോഫി താരം കെ.പി. രാഹുല്‍ ഉദ്ഘാടനം ചെയ്തു. കെ. ജി. ഒ എ . കാസര്‍കോട് ജില്ലാ ടീമും, പിഡബ്ല്യു ഡി , ഇറിഗേഷന്‍ വകുപ്പ് ജീവനക്കാരുടെ ടീമും തമ്മിലായിരുന്നു സൗഹൃദ ഫുട്‌ബോള്‍ മത്സരം. കെ. ജി.ഒ. എ. ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ഫിഫ ലോകകപ്പ് ഫുട്‌ബോള്‍ പ്രവചന മത്സരത്തിന്റെ ഉദ്ഘാടനവും കെ.പി. രാഹുല്‍ നിര്‍വ്വഹിച്ചു. സാംസ്‌കാരിക വേദി ചെയര്‍മാന്‍ രമേശന്‍ കോളിക്കര അദ്ധ്യക്ഷത വഹിച്ചു . കെ. ജി. ഒ.എ . സംസ്ഥാന കമ്മിറ്റി അംഗം കെ.വി. ഷിജിത്ത്, ജില്ലാ സെക്രട്ടറി മധു കരിമ്പില്‍, ജില്ലാ പ്രസിഡന്റ് ഡോ: സി എസ് സുമേഷ് , ജില്ലാ ട്രഷറര്‍ വൈശാഖ് ബാലന്‍, സാംസ്‌കാരിക വേദി കണ്‍വീനര്‍ പി സി ജയരാജന്‍, സ്‌പോര്‍ട്‌സ് കമ്മറ്റി ചെയര്‍മാന്‍ സജിത്കുമാര്‍ കെ, ബിജു സി , ജയദീപ്കുമാര്‍ കെ, സുരേന്ദ്രന്‍ ബി, ബോസ് കെ ജി, രമാവതി കെ , ടി ഗോപാലന്‍, കുമാരന്‍ എന്നിവര്‍ സംസാരിച്ചു. മത്സരത്തില്‍ പിഡബ്ല്യുഡി ടീം ചാമ്പ്യന്‍മാരായി. അഭിരാം എം ബാബു മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടു. വിജയികള്‍ക്ക് കെ ജി ഒ എ ജില്ലാ വനിത കമ്മറ്റി അംഗം കെ. അനിത , ഹരിത കെ.വി എന്നിവര്‍ സമ്മാനദാനം നിര്‍വ്വഹിച്ചു.
