നീലേശ്വരം: രണ്ടര പതിറ്റാണ്ടിലേറെയായി ആതുര ജീവകാരുണ്യ സേവന മേഖലയില്‍ പ്രവര്‍ത്തിച്ചു വരുന്ന കെയര്‍ ഫൗണ്ടേഷനും പടന്നയിലെ സഗീര്‍ തൃക്കരിപ്പൂര്‍ കിഡ്നി ഡയാലിസിസ് & റിസര്‍ച്ച് സെന്ററും (KDRC) സംയുക്തമായി ‘ആദരവ് – 2026’ പരിപാടി സംഘടിപ്പിക്കുന്നു. കഴിഞ്ഞ അധ്യയന വര്‍ഷം പടന്നയിലെ വിദ്യാലയങ്ങളില്‍ നിന്ന് പത്താം തരം പരീക്ഷ വിജയിച്ച മുഴുവന്‍ വിദ്യാര്‍ത്ഥികളെയും ചടങ്ങില്‍ അനുമോദിക്കും.
കെ.ഡി.ആര്.സി സഹകാരിയും കാരുണ്ണ്യ മേഖലയിലെ നിറസാന്നിധ്യവുമായിരുന്ന മര്‍ഹും കെ.സി. മുഹമ്മദ് കുഞ്ഞി ഹാജി സാഹിബിന്റെ നാമധേയത്തിലുള്ള എഡ്യൂക്കേഷണല്‍ അവാര്‍ഡ് വിതരണവും, അതോടൊപ്പം കെ.ഡി.ആര്.സി മെമ്പര്‍ഷിപ്പ് കാര്‍ഡ് ഉദ്ഘാടനവും പരിപാടിയുടെ ഭാഗമായി നടക്കും.
പടന്ന എം.ആര്.വി.എച്ച്.എസ്.എസ് ഓഡിറ്റോറിയത്തില്‍ വെച്ചാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. തൃക്കരിപ്പൂര്‍ എം.എല്‍.എ സന്ദീപ് വാര്യര്‍ ചടങ്ങ് ഉദ്ഘാടനം ചെയ്യും. പടന്ന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.സി. സുബൈദ ചടങ്ങില്‍ മുഖ്യാതിഥിയാകും.
ചടങ്ങില്‍ മത, സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസ മേഖലകളിലെ പ്രമുഖര്‍ സംബന്ധിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
