റെഡ്ക്രോസ് ജില്ലാ കമ്മറ്റിഓഫിസില്‍ റെഡ് ക്രോസ് ഗ്രന്ഥശാലയുടെ ‘ പ്രവര്‍ത്തനമാരംഭിച്ചു; അഡ്വ ഗോവിന്ദന്‍ പള്ളിക്കാപ്പില്‍എംഎല്‍എ ഉദ്ഘാടനം ചെയ്തു.

കാഞ്ഞങ്ങാട് : റെഡ്ക്രോസ് ജില്ലാ കമ്മറ്റിഓഫിസില്‍ റെഡ് ക്രോസ് ഗ്രന്ഥശാലയുടെ ‘ പ്രവര്‍ത്തനമാരംഭിച്ചു .അഡ്വ ഗോവിന്ദന്‍ പള്ളിക്കാപ്പില്‍എംഎല്‍എ ഉദ്ഘാടനം ചെയ്തു. ജില്ലാ ചെയര്‍മാന്‍ എം വിനോദ് അധ്യക്ഷനായി. ഡോ ഡി സുരേന്ദ്രനാഥ് മുഖ്യാതിഥിയായി . വ്യക്തികളും സംഘടനകളും സംഭാവന ചെയ്ത 300 പുസ്തകങ്ങളും അലമാരയും മുന്‍ ചെയര്‍മാന്‍ എച്ച് എസ് ഭട്ട് എറ്റുവാങ്ങി. സംസ്ഥാന കമ്മറ്റിയംഗം ജോസഫ് പ്ലാച്ചേരി , ഇ വി പത്മനാഭന്‍ കുമാരന്‍ നാലാപ്പാടം കുമാരന്‍, ജെആര്‍സി ജില്ലാ കോര്‍ഡിനേറ്റര്‍ സെമിര്‍, വി വി സജിവന്‍ ,ശോഭന ശശീധരന്‍, എം സുദില്‍, മുകുന്ദപ്രഭു, സിഎച്ച്സുബൈര്‍ എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി ടി കെ നാരായണന്‍ സ്വാഗതവും ട്രഷറര്‍ എന്‍ സുരേഷ് നന്ദിയും പറഞ്ഞു

 

error: Content is protected !!