കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് സണ്‍റൈസ് ആശുപത്രിയില്‍ അത്യാധുനിക എഐ സാങ്കേതികവിദ്യയില്‍ പ്രവര്‍ത്തിക്കുന്ന സിടി, എംആര്‍ഐ സ്കാനിങ് സെന്ററിന്റെ ഉദ്ഘാടനം നിരവധി ആളുകളുടെ പങ്കാളിത്തത്തില്‍ . കാഞ്ഞങ്ങാട് എം.എല്‍.എ. അഡ്വ.ഗോവിന്ദന് പള്ളിക്കാപ്പില്‍ ഉദ്ഘാടനം ചെയ്തു
ജനങ്ങള്‍ക്ക് അത്യാധുനികവും മികവുറ്റതുമായ ചികിത്സാ സൗകര്യങ്ങള്‍ ലഭ്യമാക്കാന്‍ സണ്‍റൈസ് ആശുപത്രി എപ്പോഴും പുതിയ സാങ്കേതികവിദ്യകള്‍ നടപ്പിലാക്കാറുണ്ടെന്നും അത് ഇവിടെ കാണുന്നതില്‍ വളരെ സന്തോഷമുണ്ടെന്നും എംഎല്‍എ അഭിപ്രായപ്പെട്ടു. പ്രമുഖ ഐ വി എഫ് വിദഗ്ധനും മാനേജര്‍ ഡയറക്ടറുമായ ഡോ: രാഘവേന്ദ്ര പ്രസാദിന്റെ സാന്നിധ്യത്തിലാണ് ചടങ്ങ് നടന്നത്. ആശുപത്രി സി.ഇ.ഒ. ദിലിപ് കെ എസ് അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ പ്രമുഖ ഗൈനക്കോളജിസ്റ്റുകളായ ഡോ. കൃഷ്ണകുമാരി, ഡോ. രമ്യ ജെ പ്രസാദ് ,എന്നിവരടക്കം നിരവധി വിശിഷ്ട വ്യക്തികളും ജീവനക്കാരും പങ്കെടുത്തു. ആശുപത്രി അഡ്മിനിസ്ട്രേറ്റര്‍ സതീഷ് കെ നമ്പ്യാര്‍ സ്വാഗതവും മാനേജര്‍ രേണുക ദേവി നന്ദിയും പറഞ്ഞു.
