നീലേശ്വരം: ഉറ്റവര്‍ ഉപേക്ഷിക്കപ്പെട്ട് അനാഥാലയങ്ങളില്‍ കഴിയേണ്ടി വരുന്നവരെ ചേര്‍ത്തുപിടിക്കുന്നത് ഏറ്റവും വലിയ മനുഷ്യ സ്‌നേഹത്തിന്റെ പ്രതീകമാണെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി പറഞ്ഞു. മലപ്പച്ചേരി ന്യൂ മലബാര്‍ പുനരധിവാസ കേന്ദ്രം ചാരിറ്റബിള്‍ ട്രസ്റ്റില്‍ മാള്‍ട്ടയില്‍ മരണപ്പെട്ട ബങ്കളം ഗരിമ പുരുഷ സ്വയം സഹായ സംഘത്തിന്റെ സ്ഥാപക പ്രവര്‍ത്തകന്‍ സഭിനേഷ് ബങ്കളത്തിന്റെ രണ്ടാം വാര്‍ഷിക ചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ഓര്‍മ്മദിനങ്ങള്‍ തുടങ്ങിയ വിശേഷദിവസങ്ങളില്‍ ആര്‍ഭാടപൂര്‍വ്വമായ ആഘോഷിക്കുന്നതിന് പകരം അനാഥമന്ദിരങ്ങളിലെ അന്തേവാസികള്‍ക്ക് ഒരു നേരത്തെ ആഹാരം നല്‍കുന്നത് ആ ദിവസത്തെ കൂടുതല്‍ അര്‍ത്ഥവത്താക്കുമെന്നും എംപി തുടര്‍ന്ന് പറഞ്ഞു. സുരേഷ് ചടങ്ങില്‍ അധ്യക്ഷനായി. മടിക്കൈ പഞ്ചായത്ത് പ്രസിഡന്റ് വി പ്രകാശന്‍ , കെ പി നസീര്‍, സിവി പ്രകാശന്‍ ,പി മണികണ്ഠന്‍ നായര്‍ , സുസ്മിത എം ചാക്കോ, അനില്‍ വാഴുന്നോറടി, തുടങ്ങിയവര്‍ സംസാരിച്ചു ടിവി സുകുമാരന്‍ സ്വാഗതവും നന്ദിയും പറഞ്ഞു. മടിക്കൈ പാലിയേറ്റീവ് കെയര്‍ സൊസൈറ്റിയിലേക്ക് സഭിനേഷിന്റെ ഓര്‍മ്മക്കായി കുടുംബം 10000 രൂപയും നല്‍കി മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി ബേബി ബാലകൃഷ്ണന്‍ തുക ഏറ്റുവാങ്ങി.
