കാഞ്ഞങ്ങാട്:- അധ്യാപകന്, ചെറുകഥാകൃത്ത്, നോവലിസ്റ്റ്,സാമൂഹിക സാംസ്കാരിക പ്രവര്ത്തകന്, തുടങ്ങിയ നിരവധി മേഖലകളില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കെ അകാലത്തില്‍ അന്തരിച്ച കാഞ്ഞങ്ങാടിന്റെ ജനകീയനായ നെല്ലിക്കാട്ട് കൃഷ്ണന് മാസ്റ്ററുടെ 8-ാം ചരമ ഓര്‍മ്മ ദിനം അദ്ദേഹത്തിന്റെ സ്മരണയ്ക്കായി നാട്ടുകാരുടെയും,, സാംസ്കാരിക പ്രവര്‍ത്തകരുടെയും, കൂട്ടായ്മയില്‍ ചെമ്മട്ടംവയല്‍ കേന്ദ്രീകരിച്ച് ജനകീയ പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന നെല്ലിക്കാട്ട് കൃഷ്ണന് മാസ്റ്റര്‍ സാംസ്കാരിക വേദി നെല്ലിക്കാട്ട് കൃഷ്ണന് മാസ്റ്റര്‍ അനുസ്മരണ സമ്മേളനവും, ചെമ്മട്ടം വയല്‍ ബല്ല ഈസ്റ്റ് ഗവ: ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നിന്നും ഇക്കഴിഞ്ഞ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള അനുമോദനവും ഉപഹാര വിതരണവും നടന്നു. സ്കൂളില്‍ നടന്ന ചടങ്ങ് കാഞ്ഞങ്ങാട് നഗരസഭാ ചെയര്മാന് വി വി രമേശന് ഉദ്ഘാടനം ചെയ്തു. ചിത്രകാരനും സാംസ്കാരിക പ്രവര്‍ത്തകനുമായ പല്ലവ നാരായണന് അനുസ്മരണ പ്രഭാഷണം നടത്തി.സാംസ്കാരിക വേദി വൈ പ്രസിഡണ്ട് എ വി കമ്മാടത്തു അധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് നഗരസഭ കൗണ്‍സിലര്‍ മാരായ കെ വി രാധ, എ വി പ്രദീപന്, , രാജന് അത്തിക്കോത്ത്, സ്കൂള്‍ പ്രിന്‍സിപ്പാള്‍ സി വി അരവിന്ദാക്ഷന്, സീനിയര്‍ അധ്യാപികപി കെ പ്രേമ എന്നിവര്‍ സംസാരിച്ചു. സാംസ്കാരിക വേദി സെക്രട്ടറി എന്‍ മണിരാജ് സ്വാഗതവും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ജി.ജയന് നന്ദിയും പറഞ്ഞു
