അമ്പലത്തറ: മൂന്നാം മൈല്‍ പറക്കളായി എണ്ണപ്പാറ റോഡ് പൂര്‍ണ്ണമായും മെക്കാഡം ടാര്‍ ചെയ്യണമെന്ന് മുളവന്നൂര്‍ ഭഗവതി ക്ഷേത്ര കഴകം മാതൃസമിതി വാര്‍ഷിക യോഗം ആവശ്യപെട്ടു.
ക്ഷേത്രസേവ സമിതി പ്രസിഡന്റ് വിശ്വനാഥന് മലയാക്കോള്‍ ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് ഭവാനി മുണ്ടപ്ലാവ് അധ്യക്ഷത വഹിച്ചു.
ക്ഷേത്ര ഭരണ സമിതി സെക്രട്ടറി ബി മനേഷ് ചേമന്തോട് സംസാരിച്ചു.സെക്രട്ടറി ഗീതാ മാധവന് വാട്ടടുക്കം സ്വാഗതം പറഞ്ഞു. മാതൃസമിതിയുടെ പുതിയ ഭാരവാഹികളായി ദുര്ഗ്ഗാമാധവന് മുളവന്നൂര്‍ (പ്രസിഡന്റ്) ചന്ദ്രാവതി മുളവന്നൂര്‍ , ഗോപിക മുളവന്നൂര്‍ (വൈസ് പ്രസിഡന്റുമാര്‍) അജിത വിജയന് മുളവന്നൂര്‍ (സെക്രട്ടറി) ശ്രീനമധു അടുക്കത്ത് വയല്‍ ,ഗീത ഗംഗാധരന് ഒണ്ടാംപുളി (ജോയിന്റ് സെക്രട്ടറിമാര്‍) ഗീതാ മാധവന് വാട്ടടുക്കം (ട്രഷറര്‍) എന്നിവര്‍ ഭാരവാഹികളായ കമ്മിറ്റിയെ തെരഞ്ഞെടുത്തു.
