പരപ്പ: കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം എന്നീ 5 ജില്ലകള്‍ അടങ്ങുന്ന റോട്ടറി ഡിസ്ട്രിക്റ് 3204 ന്റെ 2026 – 27 വര്‍ഷത്തെ ഡിസ്ട്രിക്ട് ഗവര് ണറായ റൊട്ടേറിയന്‍ മോഹന്‍ദാസ് മേനോന്റെ സ്ഥാനാരോഹണ ചടങ്ങിനോടനുബന്ധിച്ച് പയ്യനൂരില്‍ വെച്ച് നടന്ന അവാര്‍ഡ് മീറ്റില്‍ റോട്ടറി പരപ്പ വിവിധ പ്രോജക്ടുകളിലായി നിരവധി അവാര്‍ഡുകള്‍ കരസ്ഥമാക്കി. കാറ്റഗറി _ സി. യില്‍ പരപ്പ റോട്ടറിയുടെ പ്രസിഡന്റ് റൊട്ടേറിയന്‍ റോയി ജോര്‍ജ് 30 ഇന്‍ഫാന്റ് ക്ലബ്ബ് ഇനത്തില്‍ മികച്ച പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ റോട്ടറി വര്‍ഷം നിര്‍ധനരായ അഞ്ച് കുടുംബങ്ങള്‍ക്ക് വീട് വെച്ച് നല്കുകയുണ്ട്. റോട്ടറി ഡിസ്ട്രി ക്ടില്‍ ഏറ്റവും കൂടുതല്‍ വീട് വെച്ച് നല്കിയ റോട്ടറി ക്ലബ്ബാണ് പരപ്പ റോട്ടറി .4 ബെസ്റ്റ് അവാര്‍ഡ് അടക്കം 17 – ഓളം അവാര്‍ഡ് റോട്ടറി പരപ്പ കരസ്ഥമാക്കി. റോട്ടറി പരപ്പ യുടെ മികച്ച പ്രവര്‍ത്തനത്തിന് ക്ലബ്ബ് അംഗങ്ങളുടേയും നല്ലവരായ നാട്ടുകാരുടേയും അകമഴിഞ്ഞ സഹായ സഹകരണങ്ങള്‍ സഹായകമായി.
