കാവുങ്കാല്‍ നാരായണന്‍ മാസ്റ്ററുടെ പേരില്‍ അയ്യങ്കാവില്‍ ആരംഭിച്ച വായനശാലയുടെയും ഗ്രന്ഥാലയത്തിലേക്കുള്ള പുസ്തക സമാഹരണത്തിന്റെ ഉദ്ഘാടനം നടന്നു

കാഞ്ഞങ്ങാട്:പ്രമുഖ മാധ്യമപ്രവര്‍ത്തകനും സാമൂഹിക പ്രവര്‍ത്തകനും അധ്യാപകനുമായിരുന്ന കാവുങ്കാല്‍ നാരായണന്‍ മാസ്റ്ററുടെ പേരില്‍ അയ്യങ്കാവില്‍ പുതുതായി ആരംഭിച്ച വായനശാലയുടെയും ഗ്രന്ഥാലയത്തിന്റെയും പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചുകൊണ്ട് ഗ്രന്ഥാലയത്തിലേക്കുള്ള പുസ്തക സമാഹരണത്തിന്റെ ഉദ്ഘാടനം നാരായണന്‍ മാസ്റ്ററുടെ ഭവനത്തില്‍ വച്ച് റിട്ട. എഇഒയും ഗ്രന്ഥശാല പ്രവര്‍ത്തകനുമായ ജയരാജന്‍ മാസ്റ്റര്‍ ആദ്യ പുസ്തകം നാരായണന്‍ മാസ്റ്ററുടെ ഭാര്യ ഇന്ദിരയില്‍ നിന്നും നിന്നും ഏറ്റുവാങ്ങി നിര്‍വഹിച്ചു.വായനയെ സ്‌നേഹിച്ചിരുന്ന നിരവധി പുസ്തകങ്ങള്‍ രചിച്ചിരുന്ന സമൂഹത്തിന് ഗുണകരമായ നിരവധി സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ നാരായണന്‍ മാസ്റ്റര്‍ക്കുള്ള ഏറ്റവും നല്ല സ്മാരകമായിരിക്കും അദ്ദേഹത്തിന്റെ പേരില്‍ ആരംഭിച്ച ഗ്രന്ഥാലയം എന്ന് ജയരാജന്‍ മാസ്റ്റര്‍ പറഞ്ഞു. വായനശാല,ഗ്രന്ഥാലയത്തിന്റെ പ്രസിഡന്റ് ബിപി പ്രദീപ്കുമാര്‍ അധ്യക്ഷത വഹിച്ചു. കുഞ്ഞിരാമന്‍ അയ്യങ്കാവ്, രാമകൃഷ്ണന്‍ നര്‍ക്കല,രാജന്‍ പൊയ്യളം, അനിതാ രാമകൃഷ്ണന്‍, പ്രകാശന്‍ കല്ലുവെളപ്പ് അഖില്‍ അയ്യങ്കാവ്, നാരായണന്‍ മാസ്റ്ററുടെ മകന്‍ അഭിലാഷ് കാവുങ്കല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

 

error: Content is protected !!