ഹോസ്ദുര്‍ഗ് ഉപജില്ല കേരള സ്‌കൂള്‍ കലോത്സവം : അമ്പലത്തറ ഇലഞ്ഞിമരച്ചുവട്ടില്‍ തെരുവോര ചിത്രരചന ‘ നിറക്കൂട്ട് ‘ സംഘടിപ്പിച്ചു; ചിത്രകാരന്‍ ശ്യാമശശി ഉ ദ്ഘാടനം ചെയ്തു

അമ്പലത്തറ:65ാം ഹോസ്ദുര്‍ഗ് ഉപജില്ല കേരള സ്‌കൂള്‍ കലോത്സവത്തിന്റെ ഭാഗമായി അമ്പലത്തറ ഇലഞ്ഞിമരച്ചുവട്ടില്‍ തെരുവോര ചിത്രരചന ‘ നിറക്കൂട്ട് ‘ സംഘടിപ്പിച്ചു. ചിത്രകാരന്‍ ശ്യാമശശി ഉല്‍ഘാടനം ചെയ്തു. ചിത്രകാരി കെ മാധവി മുഖ്യാതിഥിയായി. നിരവധി ചിത്രകാരന്‍മാരും വിദ്യാര്‍ത്ഥികളും പങ്കെടുത്തു. കലോത്സവ സാസ്‌ക്കാരിക കമ്മിറ്റി ചെയര്‍മാന്‍ ബി.ജയരാജന്‍ അദ്ധ്യക്ഷത വഹിച്ചു. പുല്ലൂര്‍ പെരിയ പഞ്ചായത്ത് പ്രസിഡന്റ് ഡോ. സി കെ സബിത, നാരായണന്‍ മടിക്കാല്‍, പി.വി രാജേഷ് , പി.ജയകുമാര്‍, രാജേഷ് സ്‌കറിയ, നാരായണന്‍ അമ്പലത്തറ, പി. മനോജ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. സാസ്‌ക്കാരിക കമ്മിറ്റി കണ്‍വീനര്‍ പി.പ്രീത സ്വാഗതവും രാജേന്ദ്രന്‍ മിങ്ങോത്ത് നന്ദിയും പറഞ്ഞു.

 

error: Content is protected !!