കളിചിരിയും കുരുന്നുകളുടെ നൃത്ത ചുവടുകളുവുമായി സ്‌കൂള്‍ പ്രവേശനോല്‍സവം ഗംഭീരമായി;  പരപ്പ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പാറക്കോല്‍ രാജന്‍ ഉദ്ഘാടനം ചെയ്തു

കരിന്തളം: ഒരു അധ്യായന വര്‍ഷത്തിന് കൂടി തുടക്കമായിരിക്കുകയാണ്.കളിചിരിയും നൃത്ത ചുവടുകളുമായി വിദ്യാലയ മുറ്റത്തേക്ക് ചുവട് വെച്ച് കുരുന്നുകള്‍ സ്‌കൂള്‍ പ്രവേശനോല്‍സവം ഗംഭീരമാക്കി .ചിറ്റാരിക്കാല്‍ ഉപ ജില്ലാ തല സ്‌കൂള്‍ പ്രവേശനോത്സവം കുമ്പളപ്പള്ളി എസ് കെ ജി എം എ യു പി സ്‌കൂളില്‍ വൈവിദ്യമാര്‍ന്ന പരിപാടികളോടെ നടന്നു.ആദ്യമായി സ്‌കൂള്‍ മുറ്റത്തേക്ക് എത്തുന്ന കുരുന്നുകള്‍ ആവേശത്തിലും അതിലുപരി ഏറെ സന്തോഷത്തോടെയുമാണ് സ്‌കൂള്‍ പ്രവേശനോത്സവത്തില്‍ പങ്കാളികളായത്.കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.പരിപാടിയില്‍ പ്രശസ്ത നാടന്‍പാട്ട് കലാകാരന്‍ രവി വാണിയമ്പാറ അവതരിപ്പിച്ച നാടന്‍ പാട്ടും അരങ്ങേറി .പ്രവേശനേല്‍സവ റാലിയും നടത്തി. വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ഉള്‍പ്പെടെ നിരവധിപേര്‍ പരിപാടിയില്‍ പങ്കാളികളായി. പ്രവേശനോത്സവം സ്‌കൂള്‍ പിടിഎ പ്രസിഡണ്ട് സിദ്ദിഖിന്റെ അധ്യക്ഷതയില്‍ പരപ്പ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പാറക്കോല്‍ രാജന്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ വി വി യശോദ മുഖ്യാതിഥിയായി. സ്‌ക്കൂള്‍ പഠനത്തിനിടയില്‍ അകാലത്തില്‍ വിട്ടുപോയ ശിവാനി ആര്‍ പ്രസാദിന്റെ സ്മരണയ്ക്കായി സ്‌കൂള്‍ പി ടി എ ഏര്‍പ്പെടുത്തിയ സി എം കിഡ്‌സ് യുഎസ്എസ് വിജയിക്കള്‍ക്കുള്ള അനുമോദനം ചിറ്റാരിക്കാല്‍ നോണ്‍ മീല്‍ ഓഫീസര്‍ പി ജയപ്രകാശും,സി എം കിഡ്‌സ് എല്‍ എസ് എസ് വിജയ്കള്‍ക്കുള്ള അനുമോദനം ചിറ്റാരിക്കാല്‍ ബി പി സി ഷൈജു സി യും , നവാഗതര്‍ക്കുള്ള പഠനോപകരണ വിതരണം സ്‌ക്കൂള്‍ മാനേജര്‍ കെ വിശ്വനാഥനും നിര്‍വഹിച്ചു. സ്‌കൂള്‍ പി ടി എ വൈസ് പ്രസിഡന്റ് വാസു കരിന്തളം, എം പി ടി എ പ്രസിഡന്റ് ജോസ്ലിന്‍ ബിനു, സിനിയര്‍ അസിസ്‌റന്റ് പി വി ഇന്ദുലേഖ എന്നിവര്‍ സംസാരിച്ചു. സ്‌ക്കൂള്‍ ഹെഡ്മാസ്റ്റര്‍ കെ പി ബൈജു സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കെ ബിനു നന്ദിയും പറഞ്ഞു. തുടര്‍ന്ന് മുഴുവനാളുകള്‍ക്കും വിഭവ സമൃദ്ധമായ സദ്യയും പായസവും വിതരണം ചെയ്തു.

 

error: Content is protected !!