കരിന്തളം:കുമ്പളപ്പള്ളി കരിമ്പില്‍ ഹൈസ്‌കൂളില്‍ പ്രവേശനോത്സവം വര്‍ണ്ണാഭവമായ പരിപാടികളുടെ നടന്നു. എം പിടിഎ പ്രസിഡന്റ് പി അമൃതയുടെ അധ്യക്ഷതയില്‍ കിനാനൂര്‍ കരിന്തളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ അനിത പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു.ചടങ്ങില്‍ മുഖ്യാതിഥിയായ സ്‌കൂള്‍ മാനേജര്‍ മാനേജര്‍ കെ സുശീല എസ് എസ് എല്‍ സി ,യു എസ് എസ് കുട്ടികള്‍ക്കുള്ള ഉപഹാരങ്ങള്‍ വിതരണം ചെയ്തു.പിടിഎ വൈസ് പ്രസിഡന്റ് വി കെ ഗിരീഷ് സീനിയര്‍ അസിസ്റ്റന്റ് ദീപ ജോസ് എന്നിവര്‍ സംസാരിച്ചു.കുട്ടികള്‍ക്കുള്ള മോട്ടിവേഷന്‍ ക്ലാസ് എം വി സിദ്ധാര്‍ത്ഥ് കൈകാര്യം ചെയ്തു.സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ സജി പി ജോസ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കെ അനീഷ് നന്ദിയും പറഞ്ഞു.
