ഓട്ടോ റിക്ഷയില്‍ ഏഴ് കിലോ കഞ്ചാവുമായി പിടികൂടിയ കേസ്: പ്രതിക്ക് രണ്ട് വര്‍ഷം കഠിനതടവും പിഴയും

കാഞ്ഞങ്ങാട്: ഓട്ടോ റിക്ഷയില്‍ കഞ്ചാവുമായി പിടിയിലായ കേസില്‍ പ്രതിക്ക് രണ്ട് വര്‍ഷം കഠിനതടവിനും, മുപ്പതിനായിരം രൂപ പിഴയടക്കാനും ശിക്ഷിച്ചു. പയ്യന്നൂര്‍ പെരിങ്ങോം വില്ലേജില്‍ ഏച്ചിലാം പാറയില്‍ കാഞ്ഞിരത്തുമൂട്ടില്‍ മനു (45) നെയാണ് കാസര്‍കോട് അഡീഷണല്‍ ഡിസ്ട്രിക്റ്റ് ആന്റ് സെഷന്‍സ് കോടതി (രണ്ട്) ജഡ്ജ് രാമുരമേഷ് ചന്ദ്രഭാനു ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ മൂന്നു മാസം അധിക തടവും അനുഭവിക്കണം ,2020 ജനുവരി 30 ന് രാവിലെ 6.15 മണിക്ക് ചീമേനി പോത്താംകണ്ടം എന്ന സ്ഥലത്ത് വെച്ച് നീലേശ്വരം എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ സാദിഖ് എ യും സംഘവുമാണ് പ്രതി സഞ്ചരിച്ച കെ എല്‍ 59 ജെ 1407 നമ്പര്‍ ഓട്ടോറിക്ഷയില്‍ നിന്നും
ഏഴ് കിലോ കഞ്ചാവ് പിടികൂടിയത് .തുടര്‍ന്ന് അന്വേഷണം നടത്തിയത് ഹോസ്ദുര്‍ഗ്ഗ് എക്‌സൈസ് റേഞ്ച് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ ഡി മധുസൂദനന്‍ പിള്ള ,ഡി.അരുണ്‍ എന്നിവരുമാണ്, പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ ഗവ: പ്ലീഡര്‍ ജി.ചന്ദ്രമോഹന്‍ ,അഡ്വ.ചിത്രകല എന്നിവര്‍ ഹാജരായി.

 

error: Content is protected !!