പറക്കളായി വലിയടുക്കം ഇരിയ റോഡ് പൂര്‍ണ്ണമായും ടാര്‍ചെയ്യണം : ബിഎംഎസ്; ബി എം എസ് മേഖല ഉപാധ്യക്ഷന്‍ എ. ഗംഗാധരന്‍ ഉദ്ഘാടനം ചെയ്തു

മൂന്നാംമൈല്‍: കോടോം ബേളൂര്‍ ഗ്രാമ പഞ്ചായത്തിലെ വളരെ പഴക്കമുള്ള പറക്കളായി സ്‌കൂള്‍, വലിയടുക്കം, ഇരിയ റോഡ് കാല്‍നട പോലും ദുസഹമായ സാഹചര്യത്തില്‍ ടാര്‍ചെയ്ത് ഗതാഗത യോഗ്യമാക്കണമെന്ന് ബി.എം എസ് കോടോം ബേളൂര്‍ പഞ്ചായത്ത് സമ്മേളനം ആവശ്യപ്പെട്ടു.ബി എം എസ് മേഖല ഉപാധ്യക്ഷന്‍ എ. ഗംഗാധരന്‍ ഉദ്ഘാടനം ചെയ്തു. രാമചന്ദ്രന്‍ തട്ടുമ്മല്‍ അദ്ധ്യക്ഷത വഹിച്ചു. ബി എം എസ് ജില്ലാ വൈസ് പ്രസിഡന്റ് ഭരതന്‍ കല്യാണ്‍ റോഡ് മുഖ്യപ്രഭാഷണം നടത്തി. വാര്‍ഡ് മെമ്പര്‍ ശ്രീജിത്ത് പറക്കളായി , മേഖല സെക്രട്ടറി തമ്പാന്‍ പറക്കളായി,അനീഷ് സംസാരിച്ചു. സുധീന്ദ്രന്‍ പൂതങ്ങാനം സ്വാഗതവും ബാലകൃഷ്ണന്‍ തോണിക്കല്‍
നന്ദിയും പറഞ്ഞു. മേഖല പ്രസിഡന്റ് പി. മണി വാഴക്കോട് സമാരോപ് പ്രഭാഷണം നടത്തി. പുതിയ ഭാരവാഹികളായി രാമചന്ദ്രന്‍ തട്ടുമ്മല്‍ (പ്രസിഡന്റ്), സുധീന്ദ്രന്‍ പൂതങ്ങാനം (സെക്രട്ടറി) , അനില്‍കുമാര്‍ ചിറ്റൂര്‍ (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.

 

error: Content is protected !!