കാഞ്ഞങ്ങാട്. : ഐ എന്‍ ടി യു സി കേരള റിയല്‍ എസ്റ്റേറ്റ് ഏജന്‍സ് അസോസിയേഷന് കാഞ്ഞങ്ങാട് മേഖലാ കണ്വെന്ഷന് കാഞ്ഞങ്ങാട് ശ്രമിക്ക് ഭവനില്‍ നടന്നു. റിയല്‍ എസ്റ്റേറ്റ് മേഖലകളില്‍ തൊഴില്‍ ചെയ്യുന്ന ഏജന്റുമാരുടെ കമ്മീഷനും, രജിസ്ടേഷന് ഓഫീസുകളില്‍ ഒപ്പ് ഇടുവാന്‍ ഉള്ള അധികാരവും നിയമ നിര്‍മ്മാണത്തിലൂടെ സര്‍ക്കാര്‍ നടപ്പിലാക്കണ മെന്ന് വെച്ച് ഉദ്ഘാടനം ചെയ്ത് കൊണ്ട് സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ: പി.കെ. വേണുഗോപാല്‍ പറഞ്ഞു. മേഖലാ പ്രസിഡണ്ട് ഷാജി പാറപ്പുറത്ത് അദ്ധ്യക്ഷത വഹിച്ചു.വെച്ച് മുന്‍ പ്രസിഡണ്ട് അബ്ദുള്‍ നാസറിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി. ഐ എന്‍ ടി യു സി ജില്ലാ ജനറല്‍ സെക്രട്ടറി തോമസ് സെബാസ്റ്റ്യന്‍ മുഖ്യപ്രഭാഷണം നടത്തി. സംഘടനാ ജില്ലാ പ്രസിഡണ്ട് സുരേന്ദ്രന് ഉദുമ സംഘടനാ കാര്യ വിശദീകരണം നടത്തി. ഐ എന്‍ ടി യു സി ജില്ലാ സെകട്ടറി കെ.വി.രാഘവന് , ചെങ്കളാമേഖലാ പ്രസിഡണ്ട് അബ്ദുള്‍ റസാഖ്, എന്നിവര്‍ പ്രസംഗിച്ചു. മേഖലാ സെക്രട്ടറി അബ്ദുള്‍ മുനീര്‍ സ്വാഗതവും,ജില്ലാ സെകട്ടറി സുരേന്ദ്രന് ചീമേനി നന്ദിയും പറഞ്ഞു
