State

കടന്നലിന്റെ കുത്തേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു; കോട്ടപ്പാറ പെരൂരിലെ സഹദേവന്‍ ആണ് മരിച്ചത്

 

കോട്ടപ്പാറ :ജോലിക്കിടെ കടന്നലിന്റെ കുത്തേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു.
പെരൂരിലെ സഹദേവന്‍ (49) ആണ് മരിച്ചത്. വൃക്ക സംബന്ധമായ രോഗം ബാധിച്ച് ചികില്‍സയിലായിരുന്നു. ഇതിനിടയിലാണ് കടന്നലിന്റെ കുത്തേറ്റത്. മംഗലാപുരം ഫാദര്‍ മുള്ളേര്‍സ് ആശുപത്രിയില്‍ ചികില്‍സക്കിടെ ഇന്ന് ഉച്ചയോടെയാണ് മരണം. പരേതരായ കണ്ണന്റെയും മുത്താണിയുടെയും മകനാണ്. ഭാര്യ : ശോഭ (സദ്ഗുരു സ്‌കൂള്‍ ജീവനക്കാരി). മക്കള്‍ : ദേവനന്ദ്, ദേവദര്‍ശന്‍. ഭൗതിക ശരീരം ഇന്ന് വൈകിട്ട് 4 മണിയോടെ വീട്ടില്‍ എത്തിക്കും

 

error: Content is protected !!