ജയന്തിന്റെ വേണു നാദലയത്തില്‍ മുഴുകി ഗോശാല

പെരിയ : ബേക്കല്‍ ഗോകുലം ഗോശാലയില്‍ പരമ്പര വിദ്യാപീഠത്തിന് കീഴില്‍ ആഷാഢ ഏകാദശിപ്രമാണിച്ച് 2 ദിവസമായി നടക്കുന്ന നൃത്യ ഗാന പരിപാടികളില്‍ വെള്ളിയാഴ്ച നടന്ന പുല്ലാങ്കുഴല്‍ കച്ചേരി വളരെ ശ്രദ്ധേയമായി. മുത്തുസ്വാമി ദീക്ഷിതരുടെ നാട്ട രാഗത്തിലുള്ള മഹാഗണപതിയില്‍ കച്ചേരി ആരംഭിച്ച് ഹംസാനന്ദി രാഗത്തിലുള്ള ബണ്ടു രീതിയും സ്വാതിതിരുനാളിന്റെ പരിപാലയമാം , തുടര്‍ന്ന് ജനരഞ്ജിനി, സാരമതി , ആഹിര്‍ ഭൈരവ്, ദര്‍ബാര്‍ കാനഡ, വനമാലി, സിന്ധു ഭൈരവി , ദേശ് എന്നീ രാഗങ്ങളിലെ കൃതികള്‍ പുല്ലാങ്കുഴലില്‍ വായിച്ചു . ജയന്തിന്റെ ശിഷ്യന്മാരായ ഫണി തേജ, പവന്‍ കല്യാണ്‍ ,വികാസ് കൃഷ്ണന്‍ എന്നിവരും പുല്ലാങ്കുഴലില്‍ സഹകരിച്ചു. കുളൂര്‍ ജയചന്ദ്രറാവു മൃദംഗത്തിലും പയ്യന്നൂര്‍ ഗോവിന്ദ പ്രസാദ് മുഖര്‍ശംഖിലും പക്കമേളമൊരുക്കി

 

error: Content is protected !!