State

കരിന്തളം ഗവ. കോളേജ് കെട്ടിടനിര്‍മാണം പൂര്‍ത്തിയാക്കണം; എംഎല്‍എയ്ക്ക് നിവേദനം നല്‍കി പിടിഎ

കരിന്തളം: കരിന്തളം ഗവണ്‍മെന്റ് കോളേജിന്റെ കെട്ടിടനിര്‍മാണ പ്രവര്‍ത്തനങ്ങള്‍ എത്രയും വേഗം പൂര്‍ത്തിയാക്കണമെന്നാവശ്യപ്പെട്ട് കോളേജ് പിടിഎ കമ്മിറ്റി കാഞ്ഞങ്ങാട് എംഎല്‍എ അഡ്വ. ഗോവിന്ദന്‍ പള്ളിക്കാപ്പിലിന് നിവേദനം നല്‍കി. കോളേജിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ ഇടപെടലുകള്‍ നടത്തണമെന്നും കെട്ടിടനിര്‍മാണം പൂര്‍ത്തിയാക്കി വിദ്യാര്‍ഥികള്‍ക്ക് മെച്ചപ്പെട്ട പഠനസൗകര്യങ്ങള്‍ ഉറപ്പാക്കണമെന്നുമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പിടിഎ ഭാരവാഹികള്‍ എംഎല്‍എയെ സമീപിച്ചത്.

കോളേജ് പ്രിന്‍സിപ്പല്‍ കെ. വിദ്യ, കൊമേഴ്സ് വിഭാഗം മേധാവി എസ്. ആര്‍. ശ്രീദേവി, പിടിഎ വൈസ് പ്രസിഡന്റ് ശ്രുതി ബിജു, സൂപ്രണ്ട് കെ. കൃഷ്ണന്‍ എന്നിവരും മറ്റ് പിടിഎ ഭാരവാഹികളും നിവേദനം നല്‍കുന്നതില്‍ സംബന്ധിച്ചു.
കോളേജിന്റെ പുരോഗതിക്കായി ആവശ്യമായ എല്ലാ സഹായങ്ങളും നല്‍കുമെന്ന് എംഎല്‍എ ഉറപ്പുനല്‍കിയതായി പിടിഎ ഭാരവാഹികള്‍ അറിയിച്ചു.

 

error: Content is protected !!