local news

ദേശീയ ഏകതാ ദിനാചരണം: ജില്ലാതല ചിത്രരചന മത്സരം നടത്തി

 

നീലേശ്വരം: രാജാസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്‍.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ദേശീയ ഏകതാ ദിനാചരണവുമായി ബന്ധപ്പെട്ട് ജില്ലാതല ചിത്രരചന മത്സരം നടത്തി. നാനാത്വത്തില്‍ ഏകത്വം എന്ന വിഷയത്തില്‍ നടന്ന മത്സരത്തില്‍ കാസര്‍കോട് ജില്ലയിലെ മുപ്പതോളം വിദ്യാലയങ്ങളില്‍ നിന്നായി എഴുപതോളം കുട്ടികള്‍ പങ്കെടുത്തു. എല്‍.പി വിഭാഗത്തില്‍ ശിവാനി വി (പി.എം. ശ്രീ കെ.വി കാഞ്ഞങ്ങാട്), ഫാത്തിമ അല്‍ സാറ സിദ്ദിഖ് (എല്‍.എഫ്.ജി.എച്ച്.എസ്.എസ് കാഞ്ഞങ്ങാട്), ദേവാംഗന (പി.എം. ശ്രീ കെ.വി നീലേശ്വരം), യു.പി വിഭാഗത്തില്‍ ഇഷാന എസ് പാല്‍ (ജി.എച്ച്.എസ് തച്ചങ്ങാട്), അശ്വിന്‍ കൃഷ്ണ (രാജാസ് എച്ച്.എസ്.എസ് നീലേശ്വരം), അഷ്മിയ എസ് (പി.എം. ശ്രീ കെ.വി നീലേശ്വരം), ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഋഷികേശ് പി.വി (പി.എം. ശ്രീ ജവഹര്‍ നവോദയ വിദ്യാലയം), ശിവനന്ദ (രാജാസ് എച്ച്.എസ്.എസ് നീലേശ്വരം), ആരാധ്യ പി.വി (ജി.എച്ച്.എസ്.എസ് ചട്ടഞ്ചാല്‍) എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.
സമാപന സമ്മേളനത്തില്‍ നീലേശ്വരം വാര്‍ഡ് കൗണ്‍സിലര്‍ കെ.പി. ശ്രീനിവാസന്‍, പി.ടി.എ വൈസ് പ്രസിഡന്റ് കെ.പി. വിശ്വനാഥ്, പ്രിന്‍സിപ്പല്‍ രത്‌നമണി കെ എന്നിവര്‍ സമ്മാനദാനം നടത്തി. എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ വിനീത എം.കെ മത്സരത്തിന് നേതൃത്വം നല്‍കി.

 

error: Content is protected !!