കെ.എസ്.എസ്.പി.എ പുല്ലൂര്‍-പെരിയ മണ്ഡലം വാര്‍ഷിക സമ്മേളനം നടന്നു; എം.എല്‍.എ കെ നീലകണ്ഠന് ഉദ്ഘാടനം ചെയ്തു
പെരിയ:കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് അസോസിയേഷന് (കെ.എസ്.എസ്.പി.എ) പുല്ലൂര്‍-പെരിയ മണ്ഡലം വാര്‍ഷിക സമ്മേളനം പെരിയ കമ്യൂണിറ്റി ഹാളില്‍ ഉദുമ നിയോജക മണ്ഡലം എം.എല്‍.എ കെ നീലകണ്ഠന് ഉദ്ഘാടനം ചെയ്തു. സര്‍ക്കാര്‍ ജീവനക്കാരോടും പെന്ഷന് സമൂഹത്തോടും ഈ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. കെ.എസ്.എസ്.പി.എ പുല്ലൂര്‍-പെരിയ മണ്ഡലം പ്രസിഡന്റ് ഗോപി കാരാക്കോട് അധ്യക്ഷത വഹിച്ചു. കെ.എസ്.എസ്.പി.എ ജില്ലാ പ്രസിഡന്റ് എം.കെ. ദിവാകരന് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സി. രത്നാകരന് മുഖ്യാതിഥിയായി. പുല്ലൂര്‍-പെരിയ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.കെ. ബാബുരാജ്, കെ. സരോജിനി, കെ. കുഞ്ഞികൃഷ്ണന്, രാജന് അരീക്കം, സി.പി. ഉണ്ണികൃഷ്ണന്, ഗൗരി പി, കെ. പീതാംബരന്, തങ്കമണി എ, പി.പി. ബാലകൃഷ്ണന്, കെ. ബാലകൃഷ്ണന് നായര്‍, ഇ.പി. മോഹനന്, അന്നമ്മ സാമുവേല്‍, കെ. വിജയകുമാര്‍, തമ്പാന്, എം. വിജയന്, വി.കെ തുടങ്ങിയവര്‍ പ്രസംഗിച്ചു. മെഡിസെപ്പ് പദ്ധതി പൊളിച്ചെഴുതി ഗുണഭോക്താക്കള്‍ക്ക് ഉപയുക്തമായ രീതിയില്‍ പുനഃക്രമീകരിക്കണമെന്ന് യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

