അമ്പലത്തറ സ്നേഹവീടില്‍ ഹോമിയോ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

കാഞ്ഞങ്ങാട്: സര്‍ക്കാര്‍ ജില്ലാ ഹോമിയോ ആശുപത്രി കാഞ്ഞങ്ങാട്,കാരുണ്യ പാലിയേറ്റീവ് പദ്ധതിയുടെയും സ്നേഹവീട് അമ്പലത്തറയുടെയും സംയുക്താഭിമുഖ്യത്തില്‍ സൗജന്യ ഹോമിയോ മെഡിക്കല്‍ ക്യാമ്പ് നടത്തി. എന്‍.എ.എം മെഡിക്കല്‍ ഓഫീസര്‍ ഡോ.രാജീഷ രാമചന്ദ്രന്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. മറ്റു ആരോഗ്യ സംവിധാനം പോലെത്തന്നെ പ്രാധാന്യം ഉള്ളതാണ് ഹോമിയോ ചികിത്സയുമെന്ന് അവര്‍ പറഞ്ഞു. മുനീസ അമ്പലത്തറ ചടങ്ങില്‍ അദ്ധ്യക്ഷം വഹിച്ചു. ഡോ.പി.വി.ദിവ്യ, ടി.രവി കുറ്റിക്കോല്‍, കെ. കരുണാകരന്‍,ഹൈമാവതി കുറ്റിക്കോല്‍,
വേണുഗോപാലന്‍ കുറ്റിക്കോല്‍, മീതു, ശ്രീനേഷ്. പി. എസ്. സരിത,ദിനില ബ്ലാത്തുര്‍ എന്നിവര്‍ സംസാരിച്ചു. അമ്പത്തറ കുഞ്ഞികൃഷ്ണന്‍ സ്വാഗതവും, കെ നിമിത നന്ദിയും പറഞ്ഞു.

 

error: Content is protected !!