ഹൊസ്ദുര്‍ഗ്ഗ് ഉപജില്ല കേരള സ്‌കൂള്‍ കലോത്സവം: പ്രധാന വേദിയുടെ പന്തല്‍ കാല്‍നാട്ട് കര്‍മ്മം നടന്നു;  ബേക്കല്‍ ഡി.വൈ.എസ്.പി കെ.വിനോദ് കുമാര്‍ പന്തല്‍ കാല്‍നാട്ട് കര്‍മ്മം നിര്‍വഹിച്ചു

അമ്പലത്തറ: ഒക്ടോബര്‍ 30, 31 നവംബര്‍ 2, 3,4 തീയ്യതികളിലായി അമ്പലത്തറ ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുന്ന 65 മത് ഹൊസ്ദുര്‍ഗ്ഗ് ഉപജില്ല കേരള സ്‌കൂള്‍ കലോത്സവത്തിന്റെ പ്രധാന വേദിയുടെ പന്തല്‍ കാല്‍നാട്ട് ചടങ്ങ് നടന്നു. ബേക്കല്‍ ഡി.വൈ.എസ്.പി
കെ.വിനോദ് കുമാര്‍ പന്തല്‍ കാല്‍നാട്ട് കര്‍മ്മം നിര്‍വഹിച്ചു. ലൈറ്റ് ആന്‍ഡ് സൗണ്ട് ചെയര്‍മാന്‍ പി. തമ്പാന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ. കെ. സോയ മുഖ്യാതിഥിയായി പങ്കെടുത്തു. പുല്ലൂര്‍ പെരിയ പഞ്ചായത്ത് പ്രസിഡണ്ടും സംഘാടകസമിതി ചെയര്‍ പേഴ്‌സണുമായ ഡോക്ടര്‍ സി. കെ.സബിത കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ നാരായണന്‍ മാടിക്കാല്‍, സ്‌കൂള്‍ മുന്‍ അധ്യാപകന്‍ കെ. അബൂബക്കര്‍ മാസ്റ്റര്‍, രാജന്‍ മീങ്ങോത്ത്, പി. ജയകുമാര്‍, മനോജ് അമ്പലത്തറ, രജീഷ് പറമ്പത്ത്, കെ. കെ. വിജയകുമാര്‍, രഞ്ജിത്ത് എതിര്‍ക്കയ, ടി. ആര്‍.രഞ്ചേഷ് എന്നിവര്‍ സംസാരിച്ചു. ജനറല്‍ കണ്‍വീനര്‍ പി.വി. രാജേഷ് സ്വാഗതവും സ്റ്റേജ് ആന്‍ഡ് പന്തല്‍ കണ്‍വീനര്‍ അനില്‍കുമാര്‍ ഫിലിപ്പ് നന്ദിയും പറഞ്ഞു. ഒക്ടോബര്‍ 30 31 തീയതികളില്‍ സ്റ്റേജ് ഇതര മത്സരങ്ങളും നവംബര്‍ 2, 3, 4 തീയതികളിലായി സ്റ്റേജ് മത്സരങ്ങളും അരങ്ങേറും.

 

error: Content is protected !!