കാഞ്ഞങ്ങാട്:സേവാഭാരതി കാഞ്ഞങ്ങാട് ജില്ലാ ശുപത്രിയിലെ മുഴുവന്‍ രോഗികള്‍ക്കും, സഹായികള്‍ക്കും, ഡോക്ടര്‍മാര്‍ക്കും, നഴ്സ്മാര്‍ക്കും, മറ്റ് ജീവനക്കാര്‍ക്കും വിഭവ സമൃദ്ധമായ വിഷു സദ്യ നല്കി. ചടങ്ങിന്റെ ഉദ്ഘാടനം ജില്ലാശുപത്രി അസിസ്റ്റന്‍ഡ് സര്ജന് ഡോ. കെ.ജി. അശ്വതി നിര്‍വ്വഹിച്ചു. സേവാഭാരതി കാഞ്ഞങ്ങാട് പ്രസിഡന്റ് ഗുരുദത്ത് റാവു അദ്ധ്യക്ഷത വഹിച്ചു. ജീവിതം സേവനമാക്കിയ കര്‍മ്മ ശ്രേഷ്ഠന് വിദ്യാധരന് കാട്ടൂര്‍ വിശഷ്ടാതിഥിയായി. ജില്ലാ കാര്യവാഹ് കെ.പി.സനല്‍ വാഴക്കോട്, ജില്ലാ സേവാ പ്രമുഖ് വി.ഗോവിന്ദന് മടിക്കൈ എന്നിവര്‍ സംസാരിച്ചു. കഴിഞ്ഞ 20 വര്‍ഷമായി സേവാഭാരതിയുമായി സഹകരിക്കുന്ന പി. മിനിക്ക് ശ്രേഷ്ഠ സേവാ പുരസ്ക്കാരം നല്കി ആദരിച്ചു. സേവാഭാരതി കണ്‍വീനര്‍ കെ. ബാലകൃഷ്ണന് സ്വാഗതവും, സെക്രട്ടറി വി രാധാകൃഷ്ണന് നന്ദിയും പറഞ്ഞു.
