ബിഎംഎസ് ജില്ലാ സമ്മേളനം 24, 25 തീയതികളില്‍; കാഞ്ഞങ്ങാട് വിളംബരജാഥ നടത്തി

കാഞ്ഞങ്ങാട്: നാളെയും മറ്റന്നാളുമായി കാസര്‍കോട് നടക്കുന്ന ബി എം എസ് ജില്ലാസമ്മേളനത്തിന്റെ പ്രചരണത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട് വിളംബരജാഥ നടത്തി. പുതിയകോട്ട ബി എം എസ് ഓഫീസ് പരിസരത്തുനിന്ന് ആരംഭിച്ചു. വിളംബരജാഥ കാഞ്ഞങ്ങാട് ബസ് സ്റ്റാന്റ് പരിസരത്ത് സമാപിച്ചു. ബി എം എസ് ജില്ലാ സെക്രട്ടറി കെ വി ബാബു, ജില്ലാ വൈസ് പ്രസിഡന്റ് ഭരതന്‍ കല്യാണ്‍ റോഡ്, ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ സുനില്‍ വാഴക്കോട്, മിനിശ്രീനിവാസന്‍, ഹോസ്ദുര്‍ഗ് മേഖലപ്രസിഡന്റ് ഭാസ്‌കരന്‍, സെക്രട്ടറി കുഞ്ഞികൃഷ്ണന്‍, മടിക്കൈ മേഖല പ്രസിഡന്റ് മണി വാഴക്കോട്, സെക്രട്ടറി രാമചന്ദ്രന്‍ തട്ടുമ്മല്‍, ഉണ്ണികൃഷ്ണന്‍ വാഴക്കോട്, പ്രകാശന്‍ പറശ്ശിനി, അനീഷ് പറക്കളായി,വിനു പുതിയകണ്ടം,അഭിലാഷ് ചെമ്മട്ടംവയല്‍, രാജേഷ് കടപ്പുറം, രാധാകൃഷ്ണന്‍ കോളിച്ചാല്‍, സൂര്യോദയം ബാലകൃഷ്ണന്‍, അനില്‍ കോളവയല്‍, ഷിജു മാണിക്കോത്ത് എന്നിവര്‍ ജാഥക്ക് നേതൃത്വം നല്‍കി. നാളെ രാവിലെ 10മണിക്ക് പതിനായിരം തൊഴിലാളികളെ പങ്കെടുപ്പിച്ചു കൊണ്ട് കാസര്‍കോട് ടൗണില്‍ ശക്തിപ്രകടനവും 25ന് രാവിലെ കാസര്‍കോട് ആര്‍ കെ മാളില്‍ വെച്ച് ആയിരത്തില്‍ പരം പ്രതിനിധികളെ പങ്കെടുപ്പിച്ചുകൊണ്ട് സമ്മേളനവും നടക്കും.

 

error: Content is protected !!