കാഞ്ഞങ്ങാട്: അങ്കണവാടി ജീവനക്കാരുടെ സേവന വേതന വ്യവസ്ഥകള്‍ പരിഷ്‌കരിക്കുക. അങ്കണവാടി ജീവനക്കാരുടെ സേവന വേതന വ്യവസ്ഥകള്‍ കലോചിതമായി പരിഷ്‌കരിച്ച് ജീവനക്കാരുടെ ക്ഷേമം ഉറപ്പാക്കണമെന്ന് ഇന്ത്യന്‍ നാഷണല്‍ അങ്കണവാടി എംപ്ലോയീസ് ഫെഡറേഷന്‍ (ഐ.എന്‍.ടി.യു.സി) ജില്ലാ കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. ജീവനക്കാര്‍ക്ക് മിനിമം വേതനവും, ആരോഗ്യ ഇന്‍ഷുറന്‍സ് ഉറപ്പാക്കുക, എന്നി ആവശ്യങ്ങളും യോഗത്തില്‍ ഉന്നയിച്ചു. ഐ. എന്‍.ടി.യു.സി മണ്ഡലം പ്രസിഡന്റ് എം.കുഞ്ഞികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എം.വി.പത്മിനി അധ്യക്ഷയായി. സംസ്ഥാന സെക്രട്ടറി നന്ദിയോട് ജീവകുമാര്‍ മുഖ്യ പ്രഭാഷണം നടത്തി. എ.വി കമ്മാടത്തു , കാഞ്ഞങ്ങാട് നഗര സഭ ക്ഷേമകാര്യ ചെയര്‍പെഴ്‌സണ്‍ കെ. സുമതി, ഉദുമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പെഴ്‌സണ്‍ മംഗള,ബദിയടുക്ക പഞ്ചായത്ത് മെമ്പര്‍ അശ്വതി ബദിയടുക്ക, എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി പി.പി. സുമതി സ്വാഗതവും. അജിത തൃക്കരിപ്പൂര്‍ നന്ദിയും പറഞ്ഞു
പുതിയ ഭാരവാഹി കളായി എം.വി. പത്മിനി പ്രസിഡണ്ടും . അജിത തൃക്കരിപ്പൂര്‍ ജനറല്‍ സെക്രട്ടറിയും. ലീലാവതി ബദിയടുക്ക , ഓമന പടന്ന, ശോഭ ചെങ്കള എന്നിവര്‍ വൈസ് പ്രസിഡണ്ടുമാര്‍, ശാന്തകുമാരി ബദിയുക്ക, എ .ബേബി, ലീല എന്നിവര്‍ സെക്രടറിമാര്‍, വി.പി ഉഷ ട്രഷറര്‍ എന്നിവരെ തിരഞ്ഞെടുത്തു.
