പാലക്കുന്ന് : കോട്ടിക്കുളം മര്‍ച്ചന്റ് നേവി ക്ലബ്ബില്‍ കപ്പലോട്ടക്കാരുടെ ഐക്യ ദിനം (സിമെന്‍സ് യൂണിറ്റി ഡേ) നവംബര്‍ 6 ന് ആഘോഷിക്കും. ക്ലബ്ബില്‍ അംഗങ്ങളായ കാസര്‍കോട്, കണ്ണൂര്‍ ജില്ലയിലെ 65, 75, 85 വയസ്സ് പൂര്‍ത്തിയായവരെ അന്ന് നടക്കുന്ന സംഗമത്തില്‍ പണക്കിഴിയും പുരസ്‌കാരങ്ങളും നല്‍കി ആദരിക്കും. അര്‍ഹരായവര്‍ സിഡിസി യിലെ വയസ്സ് തെളിയിക്കുന്ന പേജിന്റെ പകര്‍പ്പും പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും 31 നകം ഓഫീസില്‍ എത്തിക്കണം.
7994020011.
