മകളുടെ വീട്ടിലെത്തിയ വീട്ടമ്മ കുഴഞ്ഞ് വീണ് മരിച്ചു.

കരിന്തളം: വീട്ടമ്മ കുഴഞ്ഞ് വീണ് മരിച്ചു. മഞ്ചേശ്വരം വോര്‍ക്കാടി ആലബെയിലെ കെ. ശകുന്തള (60) ആണ് ശനിയാഴ്ച വൈകിട്ട് കരിന്തളത്തുള്ള മകളുടെ വീട്ടില്‍വെച്ച് കുഴഞ്ഞ് വീണത്. ശകുന്തളയെ ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭര്‍ത്താവ്പരേതനായ എം. നാരായണന്‍. മക്കള്‍: കെ. പ്രമീള, എം. പ്രസന്ന,പരേതനായ പ്രദീപ്. മരുമക്കള്‍: സന്തോഷ് (അരയി), ഒ. പ്രജിത്ത് (കരിന്തളം). സഹോദരി: അമ്മണി (മഞ്ചേശ്വരം). പരേതനായ മണി. സംസ്‌കാരം ഇന്ന് രാവിലെ 11 മണിക്ക് മഞ്ചേശ്വരം വോര്‍ക്കാടിയിലെ വീട്ടുവളപ്പില്‍ നടക്കും.

