കാഞ്ഞങ്ങാട് : യു എ ഇ പ്രവാസി സമൂഹത്തില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെയും സംഘടനാ കരുത്തിലൂടെയും മാതൃകയായി കെഎംസിസിക്ക് തുടക്കം കുറിക്കുന്നതിലും വളര്‍ത്തുന്നതിലും നിര്‍ണായക പങ്കുവഹിച്ച യു എ ഇ കെഎംസിസിയുടെ ആദ്യകാല നേതാക്കളില്‍ പ്രമുഖരായ കാഞ്ഞങ്ങാട് സ്വദേശികളായ സി. കെ. അബ്ദുല്‍ റഹിമാന്‍ ഹാജിയെയും, പാറക്കാട് മുഹമ്മദ് ഹാജിയെയും ആദരിക്കാന്‍ പി. എ.അബൂബക്കര്‍ ഹാജിയുടെ ആദ്യക്ഷതയില്‍ ചേര്‍ന്ന യു.എ.ഇ കെഎംസിസി ഫൗണ്ടേര്‍സ് ഓര്‍ഗനൈശേഷന്‍ യോഗം തീരുമാനിച്ചു. അജാനൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് ഓഫീസില്‍ വെച്ച് ചേര്‍ന്ന യോഗം മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ബഷീര്‍ വെള്ളിക്കോത്ത് ഉദ്ഘാടനം ചെയ്തു. കെഎംസിസിയുടെ വളര്‍ച്ചയ്ക്കും പ്രവാസികളായ മലയാളികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും, ഗള്‍ഫ് നാടുകളില്‍ കെഎംസിസിയെ ഒരു വലിയ ജീവകാരുണ്യ പ്രസ്ഥാനമായി കെട്ടിപ്പടുക്കുന്നതിനും ഇവര്‍ ചെയ്ത നേതൃപരമായ പ്രവര്‍ത്തനവും സംഭാവനകളും എക്കാലത്തും സ്മരിക്കാവുന്നതാണെന്നും യോഗത്തില്‍ സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു.
മുസ്ലിം ലീഗ് ജില്ലാ ഭാരവാഹികളായ അഡ്വ .എന്‍. എ. ഖാലിദ്, വണ്‍ഫോര്‍ അബ്ദുല്‍ റഹിമാന്‍, ടി. സി. എ. റഹ്‌മാന്‍, കെഎംസിസി മുന്‍ കാല നേതാക്കളായ ഹുസൈന്‍ ചെറുതിരുത്തി, അഷറഫ് പള്ളിക്കണ്ടം, സി. എച്ച്. അഹമദ് കുഞ്ഞി ഹാജി, കെ.എം.എ. ബക്കര്‍ മുള്ളൂര്‍ക്കര,എ. ഹമീദ് ഹാജി, സുറൂര്‍ മൊയ്തു ഹാജി,ഹസ്സന്‍ പതിക്കുന്നില്‍, ഹസൈനാര്‍ തോട്ടംഭാഗം,മുസ്ലിം ലീഗ് കാഞ്ഞങ്ങാട് മുനിസിപ്പല്‍ പ്രസിഡന്റ് കെ. മുഹമ്മദ് കുഞ്ഞി ബദരിയാ നഗര്‍,പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് മുബാറക്ക് ഹസൈനാര്‍ ഹാജി,ജനറല്‍ സെക്രട്ടറി ബഷീര്‍ ചിത്താരി തുടങ്ങിയവര്‍ സംസാരിച്ചു.
ഇബ്രാഹിം കുട്ടി ഹാജി ചൊക്ലി സ്വാഗതവും
ഹക്കീം തുപ്പിലങ്ങാട് നന്ദിയും പറഞ്ഞു.
