ചായോത്ത് ശില്പി കലാകേന്ദ്രം തുറന്നു

ചായോത്ത് : ചായോത്ത് ആരംഭിച്ച ശില്പി കലാകേന്ദ്രം ഉദ്ഘാടനം നടന്നു. ആര്‍ട്ടിസ്റ്റ് അസോസിയേഷനിലെ പ്രമുഖ ചിത്രകാരന്മാര്‍ ചിത്രകൂട്ട് സംഘടിപ്പിച്ചു. ചിത്രകാരന്‍ ശ്യാമ ശശി മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ശില്പി കലാകേന്ദ്രത്തിന്റെ ഉദ്ഘാടനം എം.എല്‍.എ ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ നിര്‍വഹിച്ചു. കിനാനൂര്‍ കരിന്തളം പഞ്ചായത്ത് പ്രസിഡന്റ് എം രാജന്‍, സാഹിത്യകാരന്‍ എം.കെ. ഗോപകുമാര്‍ മാസ്റ്റര്‍, പഞ്ചായത്ത് മെമ്പര്‍മാരായ കെ. പി.മധുസൂദനന്‍, കെ.ധന്യ, രവീന്ദ്രന്‍ മാസ്റ്റര്‍ കയ്യൂര്‍, അഡ്വ. ടിറ്റി മോള്‍ എന്നിവര്‍ സംബന്ധിച്ചു.

 

error: Content is protected !!