കാഞ്ഞങ്ങാട് കേരളാ പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ കേരള പോലീസ് അസോസിയേഷന്‍ കാസര്‍കോട് ജില്ലാ കമ്മിറ്റി ‘സ്‌നേഹാദരം 2 കെ.26 ‘ യാത്രയയപ്പും അനുമോദനവും കുടുംബസംഗമവും സംഘടിപ്പിച്ചു.
മാവുങ്കാല്‍ ഐ എം എ ഹാളില്‍ ജില്ലാ പോലീസ് മേധാവി ബി.വി.വിജയ ഭരത് റെഡ്ഡി ഐ പി.എസ്
ഉദ്ഘാടനം ചെയ്തു. കെ പി എ പ്രസിഡന്റ് പി പ്രകാശന്‍ അധ്യക്ഷനായി. സിനിമ നടന്‍ പി.പി.കുഞ്ഞി കൃഷ്ണന്‍ മാസ്റ്റര്‍മുഖ്യാതിഥിയായി.അഡീഷണല്‍ എസ് പി. സി.എം. ദേവദാസന്‍, എ എസ് പി.അച്യത് അശോക് ഐപിഎസ്, സംസ്ഥാന നിര്‍വ്വഹ സമിതിയംഗം സിബി തോമസ്,കാഞ്ഞങ്ങാട് ഡിവൈഎസ്പി.കെ.പി.സുരേഷ് ബാബു,
കാഞ്ഞങ്ങാട് ഇന്‍സ്പക്ടര്‍ കെ.ദിനേശന്‍, കെ പി എ സെക്രട്ടറി പി വി സുധീഷ്,കെ.പി എച്ച് സി എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഇ.വി പ്രദീപന്‍, കെ. ഡി.പി. സി എസ് ടി.ഗിരിഷ് ബാബു, വിജിലന്‍സ് ഡിവൈഎസ്പി വി. ഉണ്ണികൃഷ്ണന്‍,
എന്നിവര്‍ സംസാരിച്ചു. കെ പി ഒ എ സെക്രട്ടറി പി രവീന്ദ്രന്‍ സ്വാഗതവും കെ പി എ ജില്ലാ വൈസ് പ്രസിഡന്റ്
ടി.വി.പ്രമോദ് നന്ദിയും പറഞ്ഞു. പി.ബാബു, എം ഭാസ്‌കരന്‍, കെ. വിനോദ് കുമാര്‍, എം മനോജ്, വി രവീന്ദ്രന്‍,
ഇ.കെ. സുഭാഷ് , കെ.വി ലോഹിതാക്ഷന്‍, എം.ഗോപിനാഥന്‍, വി.രാജന്‍, വി. തമ്പാന്‍, സി. എം. തോമസ്, വി.
കുഞ്ഞികൃഷ്ണന്‍, കെ.വി.ശിവരാമന്‍, ടി.തമ്പാന്‍, കെ. ദാമോദരന്‍, പി.കെ. വേണുഗോപാല്‍, കെ.എം. സഞ്ജീവ് കുമാര്‍, എസ്. സുനില്‍കുമാര്‍, കെ.ലക്ഷമണന്‍ എന്നി സബ് ഇന്‍സ്‌പെക്ടര്‍മാരും ഫോട്ടോഗ്രാഫര്‍ അനില്‍ ബാബു
എന്നിവരാണ് ഈ മാസം 31ന് സര്‍വീസില്‍ നിന്നും വിരമിക്കുന്നത്. ഇവര്‍ ചടങ്ങില്‍ രവീന്ദ്രന്‍ ഉപഹാരം നല്‍കി.
ലഖ്‌നൗവില്‍ വെച്ച് നടന്ന അഖിലേന്ത്യാ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിനുള്ള കേരള പോലീസ് ബാഡ്മിന്റ്ണ്‍ ടീമില്‍ സെലക്ഷന്‍ ലഭിച്ചു സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സി.കെ.അനില്‍കുമാര്‍, സിവില്‍ പോലീസ് ഓഫീസര്‍ എം അമല്‍, കേരള പോലീസ് അക്കാദമിയില്‍ വെച്ച് നടന്ന കേരള പോലീസ് സ്റ്റേറ്റ് ഡ്യൂട്ടി മീറ്റ് 2025 ല്‍ ഗ്രൗണ്ട് സെര്‍ച്ച വിഭാഗത്തില്‍ ഓള്‍ ഇന്ത്യ മീറ്റിന യോഗ്യത നേടിയ കാസര്‍കോട് ബി ഡി ഡി എസ് യൂണിറ്റിലെ സിവില്‍ പോലീസ് ഓഫീസര്‍മാരായ ടി വി വിനീത്, പി. അനൂപ്,കേരള പോലീസ് അക്കാദമിയില്‍ വച്ച് നടന്ന കേരള പോലീസ് ഡ്യൂട്ടി മീറ്റില്‍ വീഡിയോഗ്രാഫി വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടിയ അസിസ്റ്റന്റ്‌റ് സബ് ഇന്‍സ്‌പെക്ടര്‍ കെ.വി. അജയ്,
സെന്‍ട്രല്‍ പോലീസ് ഫുട്‌ബോള്‍ ടീമില്‍ സെലക്ഷന്‍ ലഭിച്ച സിവില്‍ പോലീസ ഓഫീസര്‍ പി.പി. ഷിജു,നാഷണല്‍ പോലീസ് മീറ്റ് പവര്‍ ലിഫ്റ്റിങ് 74 കിലോ കാറ്റഗറിയില്‍ കേരള പോലീസിന് വേണ്ടി ദേശീയ മത്സരത്തിന് യോഗ്യത നേടിയ സിവില്‍ പോലീസ് ഓഫീസര്‍ ആര്‍ ഷിജിത്ത് എന്നിവരെ ചടങ്ങില്‍ ആദരിച്ചു. തുടര്‍ന്ന് പോലീസ് സേനാംഗങ്ങളുടെ കലാസന്ധ്യയും ഗാനമേളയും നടന്നു.
