കാസര്‍കോട്: പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം കാഞ്ഞങ്ങാടിന് കീഴിലുള്ള കാസര്‍കോട് – കാഞ്ഞങ്ങാട് സംസ്ഥാനപാതയില്‍ ( എസ് എച്ച് 57 ) ചെയിനേജ് 0/000 കി.മീ മുതല്‍ 0/350 കി.മീ. വരെ കാസര്‍കോട് എംജി റോഡ് മുതല്‍ ചന്ദ്രഗിരി പാലം വരെയും ചെയിനേജ് 13/300 കി.മി. മുതല്‍ ചെയിനേജ് 13/600 കി.മീ വരെ ( ബേക്കല്‍ പാലം മുതല്‍ ബേക്കല്‍ ജംഗ്ഷന് വരെ)യും സ്ട്രെച്ചില്‍ പുനരുദ്ധാരണ പ്രവര്‍ത്തി പുരോഗമിക്കുന്നതിനാല്‍ സെപ്റ്റംബര്‍ 3 മുതല്‍ ഒക്ടോബര്‍ 10 വരെ പ്രസ്തുത റോഡ് ഭാഗീകമായി അടച്ചിടുന്നതായിരിക്കുമെന്ന് പൊതുമരാമത്ത് നിരത്ത് വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
