റവന്യു ജില്ലാ സ്‌കൂള്‍ കായിക മേള : രണ്ടാം ദിനത്തിലും കാസര്‍കോട് ഉപജില്ല ഒന്നാം സ്ഥാനത്ത് തുടരുന്നു

നീലേശ്വരം: കാസര്‍കോട് റവന്യു ജില്ലാ സ്‌കൂള്‍ കായിക മേളയുടെ രണ്ടാം ദിനം 34 മത്സരങ്ങള്‍ അവസാനിക്കുമ്പോള്‍
7സ്വര്‍ണം, 9 വെള്ളി, 6 വെങ്കലം ഉള്‍പ്പെടെ 79 പോയിന്റുമായി ഒന്നാം സ്ഥാനത്താണ് കാസര്‍കോട് ഉപജില്ല. ഏഴ് സ്വര്‍ണം, നാല് വെള്ളി, ആറ് വെങ്കലം ഉള്‍പ്പെടെ 59.5 പോയിന്റുമായി ഹോസ്ദുര്‍ഗ് രണ്ടാം സ്ഥാനത്തും, അഞ്ച് സ്വര്‍ണം, ആറ് വെള്ളി, രണ്ട് വെങ്കലം ഉള്‍പ്പെടെ 53 പോയിന്റു മായി മഞ്ചേശ്വരം മുന്നാം സ്ഥാന ത്തുമാണ്. 49 പോയിന്റുമായി ബേക്കല്‍ ഉപജില്ല നാലാം സ്ഥാനത്തും, 42 പോയിന്റുമായി ചെറുവത്തൂര്‍ അഞ്ചാം സ്ഥാനത്തും , 37.5 പോയിന്റുമായി കുമ്പള ആറാം സ്ഥാനത്തും ചിറ്റാരിക്കാല്‍ (22) ഏഴാം സ്ഥാനത്തുമാണ്. സ്‌കൂളുകളില്‍ രണ്ട് സ്വര്‍ണം, രണ്ട് വെള്ളി ഒരു വെങ്കലം നേടി 17 പോയിന്റോടെ ചെമ്മനാട് ജിഎച്ച്എസ്എസ് ഒന്നാം സ്ഥാനത്തും, മൂന്ന് സ്വര്‍ണം ഒര വെങ്കലവും നേടി 16 പോയിന്റോടെ
കുട്ടമത്ത് ജിഎച്ച്എസ് എസ് രണ്ടാം സ്ഥാനത്തുമെത്തി. 13 പോയിന്റോടെ ദുര്‍ഗ ഹയര്‍ സെക്കന്റിസ്‌ക്കൂള്‍ മൂന്നാം സ്ഥാനത്തുമെത്തി. മേള ഇന്നു സമാപിക്കും.

 

error: Content is protected !!