പ്രായത്തിന്റെ വിഷമതകള്‍ മറന്നുകൊണ്ട് ഓണാഘോഷം നടത്തി വയോജനവേദി

കാഞ്ഞങ്ങാട്: വെള്ളിക്കോത്ത് യൂനിറ്റ് വയോജനവേദി വൈവിധ്യമാര്‍ന്ന കലാപരിപാടികളുമായി മുതിര്‍ന്ന അംഗങ്ങള്‍ അരങ്ങു തകര്‍ത്തു ഓണാഘോഷം നടത്തി. ജില്ലാ പ്രസിഡന്റ് രത്‌നാകരന്‍ പിലാത്തടം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് സി രാധാകൃഷ്ണന്‍ നായര്‍ അദ്ധ്യക്ഷത വഹിച്ചു. കിനാനൂര്‍ കരിന്തളം യൂണിറ്റ് വൈസ് പ്രസിഡണ്ടും നാടക കലാകാരനുമായ എവി ബാലകൃഷ്ണന്‍ കൂടോല്‍ ,യൂണിറ്റ് വൈസ്പ്രസിഡണ്ട് എം അരവിന്ദാക്ഷന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി പദ്മനാഭന്‍ ആലക്കോട് സ്വാഗതവും ജോയീന്റ് സെക്രട്ടറി പി സി സതി നന്ദിയും പറഞ്ഞു. തുടര്‍ന്ന് ഏറ്റവും പ്രായം കൂടിയ കുമ്പ ഉള്‍പ്പെടെയുള്ള അംഗങ്ങള്‍ വ്യത്യസ്തവും വൈവിധ്യവുമായ പരിപാടികള്‍ അവതരിപ്പിച്ചു. വനിതാ അംഗങ്ങള്‍ തിരുവാതിര അവതരിപ്പിച്ചു. നൂറിലധികം അംഗങ്ങള്‍ സന്നിഹിതരായി. വനിതാഅംഗങ്ങളുടെ നേതൃത്വത്തില്‍ തയാറാക്കിയ വിഭവസമൃദ്ധമായ.
ഓണസദ്യയും ഉണ്ടായി.

 

error: Content is protected !!