തിരുവനന്തപുരം:കേരള സംസ്ഥാന ടഗ് ഓഫ് വാര് അസോസിയേഷന്റെ വാര്ഷിക ജനറല് ബോഡി യോഗം തമ്പാനൂര് സെന്ട്രല് റെസിഡന്സിയില് വെച്ച് നടന്നു.
എക്സൈസ്- സഹകരണ വകുപ്പ് മന്ത്രി
എം. ലിജു ഉദ്ഘാടനം ചെയ്തു. അസോസിയേഷന് സംസ്ഥാന
പ്രസിഡന്റ്
ജോസഫ് വാഴയ്ക്കന് അധ്യക്ഷനായി.
സെക്രട്ടറി
ഷാന് മുഹമ്മദ്
റിപ്പോര്ട്ടും വരവ് ചിലവ് കണക്കുകളും അവതരിപ്പിച്ചു. ജി.വി രാജ അവാര്ഡ് ജേതാവും
ഖേലോ ഇന്ത്യ ഹൈ പെര്ഫോമന്സ് മാനേജരുമായ
ഡോ. പി.ടി . ജോസഫ്
മുഖ്യാതിഥിയായി.
അഡ്വ. അബിന് വര്ക്കി എം.എല്.എ,
സ്പോര്ട്സ് കൗണ്സില് ഒബ്സര്വര്
എ.എം.കെ നിസാര്,
കെ.ടി.എ. വൈസ് പ്രസിഡന്റ്
ഷാജി ചെറിയാന് എന്നിവര് സംസാരിച്ചു.
വൈസ് പ്രസിഡന്റ്,
പി. രഘുനാഥ്
സ്വാഗതവും
ട്രഷറര്
ജോണ്സണ് ജോസഫ് നന്ദിയും പറഞ്ഞു.
2026-2030 കാലത്തേക്കുള്ള ഭാരവാഹികളുടെയും മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളുടെയും തെരഞ്ഞെടുപ്പ് നടന്നു.
അഡ്വ. അബിന് വര്ക്കി എം.എല്.എ
(പ്രസിഡന്റ്),
പി.രഘുനാഥ്,ഷാജി ചെറിയാന്
(വൈസ് പ്രസിഡന്റുമാര്)
ഷാന് മുഹമ്മദ്
(സെക്രട്ടറി),പ്രവീണ് മാത്യു,അഡ്വ. ടി. അന്സാര്,
(ജോയിന്റ് സെക്രട്ടറിമാര്),
ജോണ്സണ് ജോസഫ്
(ട്രഷറര്),
എ.ജി. അനന്തകൃഷ്ണന്
(സ്റ്റേറ്റ് സ്പോര്ട്സ് കൗണ്സില് നോമിനി) എന്നിവരെ തെരഞ്ഞെടുത്തു.
