കാഞ്ഞങ്ങാട് കേരള ദിനേശ് ബീഡികോട്ടച്ചേരി സംഘത്തിന്റെ കീഴിലുള്ള കിഴക്കുംകര ബ്രാഞ്ച് തൊഴിലാളികളുടെയും, മുന്‍കാല തൊഴിലാളികളുടെയും,സംഗമവും ദീര്‍ഘകാലത്തെ തൊഴില്‍ മേഖലയിലെ സേവനത്തിന് ശേഷം വിരമിക്കുന്ന തൊഴിലാളികള്‍ക്കുള്ള യാത്രയയപ്പും നടന്നു.തൊഴില്‍ മേഖല സംരക്ഷിക്കുന്നതിന് ആവശ്യമായ ഇടപെടല്‍ അധികാരികളുടെ ഭാഗത്തുനിന്നും ഉണ്ടാകണമെന്നും വയോജനങ്ങള്‍ക്കുള്ള നിര്‍ത്തലാക്കിയ മുഴുവന്‍ റെയില്‍വെ യാത്രാ ആനുകൂല്യം പുനസ്ഥാപിക്കണെന്നും സംഗമം ആവശ്യപ്പെട്ടു. വെള്ളിക്കോത്ത് ബ്രാഞ്ചില്‍ നടന്ന സംഗമം കോട്ടച്ചേരി ദിനേശ് ബീഡി സഹകരണസംഘം പ്രസിഡന്റ് പി കാര്യമ്പു ഉദ്ഘാടനം ചെയ്തു. കെ വി രമ അധ്യക്ഷത വഹിച്ചു. ദീര്‍ഘകാലത്തെ സേവനത്തിന് ശേഷം തൊഴില്‍മേഖലയില്‍ നിന്ന് വിരമിക്കുന്ന കിഴക്കുംകരയിലെ ടി വി യശോദ, ടി ശാരദ,പള്ളോട്ടെഎം മാലതി, എന്നിവര്‍ക്ക് യാത്രയയപ്പ് നല്‍കി. സെക്രട്ടറി എന്‍ നിതിന്‍, പൊതുപ്രവര്‍ത്തകരായ എം പൊക്ലന്‍, വി രവീന്ദ്രനാഥപൈ, പി പി തങ്കമണി, പി കാര്‍ത്യായനി, വി നാരായണന്‍ എന്നിവര്‍ സംസാരിച്ചു. എം പത്മാവതി സ്വാഗതം പറഞ്ഞു.
