കുടുംബശ്രീ ജില്ലാ മിഷന്‍ സ്‌നേഹിത ജെന്‍ഡര്‍ ഹെല്‍പ്പ് ഡസ്‌ക് ജില്ലാ ജയിലില്‍ മാനസികോല്ലാസ പരിപാടി നടത്തി

കാഞ്ഞങ്ങാട് ജയില്‍ അന്തേവാസികളുടെ മാനസിക ശാരീരിക ഉല്ലാസത്തിനും നേര്‍വഴിയിലേക്ക് നയിക്കുന്നതിനും കുടുംബശ്രീ ജില്ലാ മിഷന്‍ ,സ്‌നേഹിത ജന്‍ഡര്‍ ഹെല്‍പ്പ് ഡസ്‌ക് ജില്ലാ ജയിലില്‍ നടത്തിവരുന്ന നേര്‍വഴി പദ്ധതിയുടെ ഭാഗമായി മാനസികോല്ലാസ പരിപാടി ഉണര്‍വ്,_2026,സൂംബാ പരിശീലനം നടത്തി. ജില്ലാ ജയിലില്‍ നടന്ന പരിപാടി ജയില്‍ സൂപ്രണ്ട് എന്‍ ഗിരീഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസര്‍ കെ ദീപു അധ്യക്ഷത വഹിച്ചു. സ്‌നേഹിത ഹെല്‍പ്പ് ഡസ്‌ക് കൗണ്‍സിലര്‍ ഇ ശോഭന, ബിനിമോള്‍ എന്നിവര്‍ സംസാരിച്ചു. ആര്‍മി മാസ്റ്റര്‍ സൂംബ ട്രെയിനര്‍ രാജു കരിപ്പത്ത് പരിശീലനം നല്‍കി. അസി. പ്രിസണ്‍ ഓഫീസര്‍ സി പി ജോഷില്‍ സ്വാഗതവുംഡെപ്യൂട്ടി പ്രിസണ്‍ ഓഫീസര്‍ ഹരിദാസന്‍ നന്ദിയും പറഞ്ഞു.

 

error: Content is protected !!