കാഞ്ഞങ്ങാട്: കേരള ഗവ. നഴ്‌സസ് അസോസിയേഷന്‍ ( കെ എന്‍ എന്‍എ ) ജില്ലാ സമ്മേളനം കാഞ്ഞങ്ങാട് ആലമിപ്പള്ളി മുന്‍സിപ്പാല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. നഗരസഭ ചെയര്‍മാന്‍ വി.വി.രമേശന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി.വി. അനീഷ് അധ്യക്ഷനായി.
കെ.വി.ഹരിദാസ് ,
എ. ആര്‍. രശോബ് കുമാര്‍,
എം.വി.വൈശാഖ്,
വിശ്വം കൃഷ്ണന്‍. ടി സജിത എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി പി.പി. അമ്പിളി സ്വാഗതവും. ജില്ലാ ട്രഷറര്‍ എ. പ്രസീന നന്ദിയും പറഞ്ഞു. ഐ.പി. സൗകര്യമുള്ള എല്ലാ ആശുപത്രികളിലും മൂന്ന് ഷിഫ്റ്റ് സംവിധാനം നടപ്പാക്കുക,
നഴ്‌സിംഗ് ഡയറക്ടറേറ്റ് സ്ഥാപിക്കുക,
നഴ്‌സിംഗ് ഇതര ജോലികളില്‍ നിന്ന് നഴ്‌സുമാരെ ഒഴിവാക്കുക തുടങ്ങിയ പ്രമേയങ്ങള്‍ സമ്മേളനത്തില്‍ അവതരിച്ചു.
എസ്എസ്എല്‍സി പ്ലസ് പരീക്ഷയില്‍ മുഴുവന്‍ വിഷയത്തിലും എ പ്ലസ് നേടിയ കുട്ടികള്‍ക്കും മറ്റ് മേഖലകളില്‍ മികച്ച വിജയം നേടിയവര്‍ക്കും അനുമോദനം നല്‍കി. സര്‍വീസില്‍ നിന്ന് വിരമിച്ചവര്‍ക്ക് യാത്രയയപ്പും നല്‍കി.പുതിയ ഭാരവാഹികളായി
പി. വി.അനീഷ്
(പ്രസിഡന്റ്),പി. പി. അമ്പിളി (സെക്രട്ടറി),
എ.പ്രസീന (ട്രഷറര്‍).
