ഇന്ധന വിലവര്‍ദ്ധനവ്: മല്‍സ്യ തൊഴിലാളി കോണ്‍ഗ്രസ് പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിച്ചു; കെ. പി സി സി. ജനറല്‍ സെക്രട്ടറി ഹക്കിം കുന്നില്‍ ഉദ്ഘാടനം ചെയ്തു

കാഞ്ഞങ്ങാട്: കേന്ദ്ര സര്‍ക്കാരിന്റെ ദിനംപ്രതിയുള്ള പെട്രോള്‍, ഡീസല്‍, ഗ്യാസ് വില വര്‍ദ്ധനവിനെതിരെ മല്‍സ്യ തൊഴിലാളി കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം, കാസര്‍കോട് മല്‍സ്യ തൊഴിലാളി കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് ഹെഡ് പോസ്റ്റാഫീസിനു മുമ്പില്‍ ധര്‍ണ്ണസമരം സംഘടിപ്പിച്ചു. കെ. പി സി സി. ജനറല്‍ സെക്രട്ടറി ഹക്കിം കുന്നില്‍ ഉദ്ഘാടനം ചെയ്തു.ധര്‍ണ്ണ സമരം ജില്ലാ പ്രസിഡന്റ് കെ.കെ.ബാബു അദ്ധ്യക്ഷനായി. അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി ആര്‍.ഗംഗാധരന്‍, കെ. മനോഹരന്‍, പ്രദീപന്‍ തുരുത്തി, ശംബു ബേക്കല്‍, ബ്ലോക്ക് കോണ്‍സ് വൈസ് പ്രസിഡന്റ് എം.കുഞ്ഞികൃഷ്ണന്‍, മണ്ഡലം പ്രസിഡന്റ് പി.വി.ചന്ദ്രശേഖരന്‍, ബാബു മൂത്തല, രാജു മുട്ടത്ത്, ബി.സുധീന്ദ്രന്‍, കുഞ്ഞികൃഷ്ണന്‍ മാടായി,ബാബു കെ പി,അഡ്വ. ബിജുകൃഷ്ണന്‍, ശരത്ത് മരക്കാപ്പ്, മനോജ് ഉപ്പിലിക്കൈ, കെ.സി. ബാലന്‍, അനന്തന്‍ അഴിത്തല, കെ ഭാസ്‌കരന്‍, ആര്‍ നാരായണന്‍ എന്നിവര്‍ സംസാരിച്ചു.

 

error: Content is protected !!