കാഞ്ഞങ്ങാട് ജയില്‍ അന്തേവാസികളുടെ മാനസിക ശാരീരിക ഉല്ലാസത്തിനും നേര്‍വഴിയിലേക്ക് നയിക്കുന്നതിനും കുടുംബശ്രീ ജില്ലാ മിഷന് ,സ്നേഹിത ജന്‍ഡര്‍ ഹെല്‍പ്പ് ഡസ്ക് ജില്ലാ ജയിലില്‍ നടത്തിവരുന്ന നേര്‍വഴി പദ്ധതിയുടെ ഭാഗമായി മാനസികോല്ലാസ പരിപാടി ഉണര്‍വ്,_2026,സൂംബാ പരിശീലനം നടത്തി. ജില്ലാ ജയിലില്‍ നടന്ന പരിപാടി ജയില്‍ സൂപ്രണ്ട് എന്‍ ഗിരീഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസര്‍ കെ ദീപു അധ്യക്ഷത വഹിച്ചു. സ്നേഹിത ഹെല്‍പ്പ് ഡസ്ക് കൗണ്‍സിലര്‍ ഇ ശോഭന, ബിനിമോള്‍ എന്നിവര്‍ സംസാരിച്ചു. ആര്‍മി മാസ്റ്റര്‍ സൂംബ ട്രെയിനര്‍ രാജു കരിപ്പത്ത് പരിശീലനം നല്കി. അസി. പ്രിസണ്‍ ഓഫീസര്‍ സി പി ജോഷില്‍ സ്വാഗതവുംഡെപ്യൂട്ടി പ്രിസണ്‍ ഓഫീസര്‍ ഹരിദാസന് നന്ദിയും പറഞ്ഞു.
