കാഞ്ഞങ്ങാട്: അഖിലേന്ത്യ ഡ്രിപ്പ് ബോള്‍ ഫെഡറേഷനും ആന്ധ്ര പ്രദേശ് സ്റ്റേറ്റ് ഡ്രിപ് ബോള്‍ അസോസിയേഷനും സംയുക്തമായി തിരുപ്പതിയില്‍ വച്ച് നടത്തിയ ഒന്നാമത് ദേശീയ ഫെഡറേഷന്‍ കപ്പ് ഡ്രിപ്‌ബോള്‍ മത്സരത്തില്‍ കേരളത്തിന് വെളളി മെഡല്‍. ശക്തരായ മഹാരാഷ്ട്രയോടാണ് പരാജയപ്പെട്ടത്. ആസം മൂന്നാം സ്ഥാനം നേടി.
കുണ്ടംകുഴി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അഭിനവ് വി. സതീഷ്, എസ്.ജിതിന്‍, എ. നവനീത്, പി. ആര്‍.
അരോമല്‍, പി.വിഷ്ണുപ്രസാദ് , എസ്.ബി.കിഷോര്‍, ഇ.ശ്രീനന്ദ്, കെ.പവന്‍ പങ്കജ് എന്നിവരാണ് ടീം കേരള ടീമിലെ അംഗങ്ങള്‍.കെ.എം.റീജു (കോച്ച്), കെ.വി.അമിത്ത് രാജ് (മാനേജര്‍), സംസ്ഥാന സെക്രട്ടറി മനോജ് അമ്പലത്തറയുടെ നേതൃത്വത്തിലാണ് ടീം മത്സരത്തില്‍ പങ്കെടുത്തത്. മികച്ച കളിക്കാരനായി കേരള ടീമിലെ പവന്‍ പങ്കജിനെ തെരഞ്ഞെടുത്തു.
