മാവുങ്കാല്‍: പുതിയകണ്ടം അടിയാര്‍കാവ് ശ്രീ കരിഞ്ചാമുണ്ഡിയമ്മ ദേവസ്ഥാനത്ത് മൂന്നാമത്
പ്രതിഷ്ഠാദിന മഹോല്‍സവം ആഘോഷിച്ചു. ഭക്തജനങ്ങള്‍ കലവറ സമര്‍പ്പണം നടത്തി. ശ്രീധരന് വാരിക്കാട്ട് തായരുടെ കാര്‍മികത്വത്തില്‍ ഗണപതി ഹോമം നടന്നു. തുടര്‍ന്ന് അടിയാര്‍കാവ് കാരണവര്‍ ചന്ദ്രബാബു മേലടുക്കത്തിന്റെ ആശിര്‍വാദത്തോടെ കര്‍മ്മി രാജു പാണത്തൂരിന്റെ കാര്‍മികത്വത്തില്‍ ആരൂഢ സ്ഥാനങ്ങളില്‍ വിളമ്പല്‍, പൂജ, പ്രാര്‍ത്ഥന എന്നിവ നടന്നു.കാഞ്ഞങ്ങാട് സത്സംഗം ശ്രീ ലളിതാ സഹസ്രനാമം, ശ്രീദേവീമാഹാത്മ്യം എന്നിവ പാരായണം ചെയ്തു. ചടങ്ങില്‍ നൂറുകണക്കിന് ഭക്തജനങ്ങള്‍ പങ്കെടുത്തു.
