ശ്രീ മഡിയന്‍ കൂലോം ക്ഷേത്രപാലക ക്ഷേത്രം കലശോത്സവം: കൂലോം തീണ്ടല്‍ ചടങ്ങ് നടന്നു; തീയതിയും മുഹൂര്‍ത്തം കുറിക്കല്‍ ചടങ്ങും ശനിയാഴ്ച നടക്കും

കാഞ്ഞങ്ങാട്: മഡിയന്‍ കര്‍ണമൂര്‍ത്തി, മഡിയന്‍ ചിങ്കം, മഡിയന്‍ പുല്ലൂരാന്‍, മഡിയന്‍ തണ്ടാന്‍,
വയല്‍ തണ്ടാന്‍, മഡിയന്‍ മണിയാണി , ആലന്തട്ട ആശാരി, പനക്കൂല്‍ തറവാട് , കണ്ണംപാത്തി വീട് ,
പൂക്കണിയാന്‍ എന്നിങ്ങനെ ഒരോ ആചാരക്കാരെയും കുമ്മണാര്‍ കളരി മൂത്ത കുരിക്കളച്ഛന്‍ ആചാര പേരു ചൊല്ലി വിളിച്ചതോടെ പടിഞ്ഞാറെ ഗോപുരനടയില്‍ കാത്തുനിന്നവര്‍ കോലധാരികള്‍ക്കൊപ്പം മറ്റ് ആചാര സ്ഥാനികരും ആചാര വേഷത്തില്‍ ക്ഷേത്ര മതില്‍ കെട്ടിനകത്ത് പ്രവേശിച്ചു. മടിയന്‍ കൂലോം
ക്ഷേത്ര പാലക ക്ഷേത്രം കലശോത്സവത്തിന് മുന്നോടിയായി വ്യാഴാഴ്ച സംക്രമ ദിവസം രാവിലെ കൂലോം തീണ്ടല്‍ ചടങ്ങിലാണ് പൂര്‍വ്വാചാര അനുഷ്ഠാനമായി ഭക്തിനിര്‍ഭരമായ ചടങ്ങ് നടന്നത്. തുടര്‍ന്ന് ക്ഷേത്ര തിരുനടയില്‍
ജന്മ കണിശന്‍ വിനോദ് കപ്പണക്കാല്‍ അരിയിലും പൂവിലും മുഹൂര്‍ത്തം കുറിച്ചതോടെ തായത്ത് വീട്ടില്‍ ഇളമയുടെ കാര്‍മ്മികത്ത്വത്തില്‍ അത്തിക്കല്‍ ഇളമ ആയുധങ്ങള്‍ എഴുന്നള്ളിച്ച് പീഠത്തില്‍ വെച്ചത്തോടെ കോലധാരികള്‍ ചെണ്ട കൊട്ടി തോറ്റം ചൊല്ലി.മുല്ലച്ചേരി നായരച്ഛന്‍,ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ വി.എം. ജയദേവന്‍, ട്രസ്റ്റി ബോര്‍ഡ് അംഗം എന്‍.വി. ബേബിരാജ്, എക്‌സിക്യൂട്ടീവ് ഓഫീസര്‍ വിജയന്‍ പെരിങ്ങേത്ത് , അടോട്ട് മൂത്തേടത്ത് കുതിര് പഴയസ്ഥാനം, കിഴക്കുംകര പുള്ളി കരിങ്കാളിയമ്മ ദേവസ്ഥാനം, കലശം എഴുന്നള്ളിക്കുന്ന കളരികള്‍, വിവിധസമുദായ അവകാശികള്‍ ആചാര സ്ഥാനികര്‍, ക്ഷേത്ര മഹോത്സവ ഭാരവാഹികള്‍, വികസന സമിതി ഭാരവാഹികള്‍, ക്ഷേത്രം ജീവനക്കാര്‍, ഭക്തജനങ്ങള്‍ എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.
മെയ് 15 വെള്ളിയാഴ്ച മുതല്‍ കലശോത്സവം സമാപിക്കും. വരെ രാവിലെ ചെണ്ടകൊട്ടി പള്ളിയുണര്‍ത്തുന്ന ചടങ്ങ് കോലധാരികളാണ് നടത്തുക. മെയ് 16ന് ശനിയാഴ്ച രാവിലെ 7.30 ന് നടക്കുന്ന ചടങ്ങില്‍ ക്ഷേത്രം ജന്മകണിശന്‍ വിനോദ് കപ്പണക്കാല്‍ കലശത്തിന്റെയും ഓലകൊത്തല്‍ ചടങ്ങിന്റെയും തീയ്യതികളും മുഹൂര്‍ത്തവും
കുറിക്കും.

 

error: Content is protected !!