ആറങ്ങാടി: പരിശുദ്ധ ഹജ്ജ് കര്‍മ്മം നിര്‍വ്വഹിക്കാന്‍ കുടുംബസമേതം പോകുന്ന അര്‍റഹ്മ സെന്റര്‍ കണ്‍വീനര്‍ എ കെ മുഹമ്മദ്, കെ എസ് ഇ ബി എഞ്ചിനീയര്‍ എം കെ സത്താര്‍ എന്നിവര്‍ ഉള്‍പ്പെടെ ഈ വര്‍ഷത്തെ പരിശുദ്ധ ഹജ്ജ് കര്‍മ്മം നിര്‍വ്വഹിക്കാന്‍ പോകുന്ന ഹജ്ജാജിമാര്‍ക്കുള്ള യാത്രയയപ്പും പ്രാര്‍ത്ഥനാ സദസ്സും ആറങ്ങാടി ടൗണ്‍ ഇമാം ഹാഫിള് ഷെഫീഖ് റഹ്മാനി ഉദ്ഘാടനം ചെയ്തു. മനുഷ്യ ജവിതത്തിന് സകല തിന്മകളും വെടിഞ്ഞ് ഹജ്ജ് കര്‍മ്മത്തിന്റെ പവിത്രതയും പുണ്യവും പൂര്‍ണ്ണമായും ഉള്‍കൊണ്ട് ഹാജിമാര്‍ പുതിയ മനുഷ്യരായി രൂപാന്തരപ്പെടണമെന്ന് ഷെഫീഖ് റഹ്മാനി പറഞ്ഞു. അര്‍റഹ്മ സെന്റര്‍ ചെയര്‍മാന്‍ ബഷീര്‍ ആറങ്ങാടി ചടങ്ങില്‍ അധ്യക്ഷനായി. തോയമ്മല്‍ ഇമാം മുഹമ്മദ് അബ്ദുല്ല ഹുദവി പ്രഭാഷണം നടത്തി. കണ്‍വീനര്‍ എം കെ അഷ്‌റഫ് കോട്ടക്കുന്ന് , സി എച്ച് അബ്ദുല്‍ ഹമീദ് ഹാജി, ടി ഖാദര്‍ ഹാജി, സി അബ്ദുല്ല ഹാജി, ടി റംസാന്‍, ടി അബ്ദുല്‍ അസീസ്, എം കെ ലത്തീഫ്, അലങ്കാര്‍ അബൂബക്കര്‍ ഹാജി, റഷീദ് തോയമ്മല്‍, ഇബ്രാഹിം പള്ളിക്കര, റസാഖ് ആറങ്ങാടി, ഇഖ്ബാല്‍ ഹാജി കുശാല്‍നഗര്‍, റഫീഖ് നിലാങ്കര, ആബിദ് ആറങ്ങാടി, അബു സാലി, ടി അഷ്‌റഫ്, എം കെ സത്താര്‍ എന്നിവര്‍ സംബന്ധിച്ചു.
