പരപ്പ ആസ്ഥാനമായി പഞ്ചായത്ത് അനുവദിക്കണം: വ്യാപാരി വ്യവസായി ഏകോപന സമിതി

പരപ്പ: പരപ്പ ആസ്ഥാനമായി പഞ്ചായത്തും വൈദ്യുതി സെക്ഷന്‍ ഓഫീസും അനുവ ദിക്കണമെന്നും അനധികൃത വഴിയോര കച്ചവടങ്ങള്‍ പൂര്‍ ണമായും ഒഴിവാക്കണമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി പരപ്പ യൂണിറ്റ് വാര്‍ഷിക പൊതുയോഗം ആ വശ്യപ്പെട്ടു. കിനാനൂര്‍-കരിന്തളം, ബളാല്‍, ഈസ്റ്റ് എളേരി പഞ്ചാ യത്തുകളെ വിഭജിച്ച് പരപ്പ ആസ്ഥാനമായി പുതിയ പഞ്ചായത്ത് രൂപീകരിക്കാന്‍ തത്വ ത്തില്‍ തീരുമാനമായതാണെങ്കിലും ഇതുവരെയും ഇക്കാര്യത്തില്‍ അന്തിമനടപടി തീരു മാനം ഉണ്ടായിട്ടില്ല. ജില്ലാ പ്രസിഡണ്ട് കെ.അ ഹമ്മദ് ഷെരീഫ് ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ്ടി അനാമയന്‍ അധ്യക്ഷനായി. സി എച്ച് മുഹമ്മദ് കുഞ്ഞി റിപ്പോര്‍ട്ടും യൂണിറ്റ് ട്രഷറര്‍ സുധീഷ് കുളത്തിങ്കല്‍ വരവ് ചിലവ് കണക്കും അവതരിപ്പിച്ചു. കെ ജെ സജി, തോമസ് കാനാട്ട്, വിജയന്‍ കോട്ടക്കല്‍, ദാമോദരന്‍, ആഷിഫ്, ഷെരീക്ക്, സാബു തകടിയേല്‍, രാജീവന്‍ പരപ്പ, സൗമ്യ ശിവരാജ് എന്നിവര്‍ സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി സലിം സി റ്റി സ്വാഗതവും ജില്ലാ കൗണ്‍സില്‍ മെമ്പര്‍ ഹെന്‍ട്രി ജോസഫ് നന്ദിയും പറഞ്ഞു.
പുതിയ ഭാരവാഹികളായി വി. നാരായണന്‍ (പ്രസിഡന്റ്), സലിം (സെക്രട്ടറി), സുധീഷ് കുളത്തിങ്കാല്‍ (ട്രഷറര്‍) എന്നിവര്‍ ഉള്‍പ്പെട്ട 24 അംഗ എ ക്‌സിക്യൂട്ടീവ് കമ്മിറ്റിയെ തിര ഞ്ഞെടുത്തു.

 

error: Content is protected !!