ഓട്ടോ ഡ്രൈവര്‍ പടന്നക്കാട് നമ്പ്യാര്‍ക്കലിലെ വത്സരാജ് അന്തരിച്ചു

പടന്നക്കാട് : പടന്നക്കാട് നമ്പ്യാര്‍ക്കല്‍ റോഡിന് സമീപം താമസിക്കുന്ന വത്സരാജ് (49)അന്തരിച്ചു. ഓട്ടോറിക്ഷ തൊഴിലാളിയാണ്. ബ്രെയിന്‍ സ്‌ട്രോക്ക് ബാധിച്ചു ചികിത്സയിലായിരുന്നു. അച്ഛന്‍ പരേതനായ മഞ്ചപ്പന്‍. മാതാവ്: സൗദാമിനി. ഭാര്യ: ശ്രീന, മകള്‍: വാമിക, സഹോദരങ്ങള്‍ : ശശികുമാര്‍ (ക്യാമറ മാന്‍ ജനം ടിവി), അനില്‍കുമാര്‍ (ഓട്ടോ മെക്കാനിക് ).സംസ്‌കാരം ചൊവ്വാഴ്ച രാവിലെ പത്തരക്ക് സമുദായ ശ്മാശനത്തില്‍.

 

error: Content is protected !!